
മേലാങ്കോട്ടിന് മുന്നോട്ട് കുതിക്കാൻ അക്കാദമിക് മാസ്റ്റർ പ്ലാനായി.
മേലാങ്കോട്ടിന് മുന്നോട്ട് കുതിക്കാൻ അക്കാദമിക് മാസ്റ്റർ പ്ലാനായി.
കാഞ്ഞങ്ങാട് : മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിന് മുന്നോട്ടുള്ള പാതയിൽ വഴി വിളക്കായി അക്കാദമിക് മാസ്റ്റർ പ്ലാൻ. വരുന്ന പത്തു വർഷത്തിനുള്ളിൽ സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചു കൊണ്ടുള്ള അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ‘ മേലാങ്കോട്ട് മുന്നോട്ട് ‘ പി ടി എ പ്രസിഡണ്ട് ജി. ജയൻ പ്രകാശിപ്പിച്ചു. പ്രഥമാധ്യാപകൻ പി.ഗോപി ഏറ്റുവാങ്ങി. അറിവ് നിർമിക്കുന്ന കുട്ടി, വിദ്യാലയം ഒരു സാംസ്കാരിക കേന്ദ്രം, ഹരിത വിദ്യാലയം, ആരോഗ്യമുള്ള ശരീരവും മനസ്സും , ഹാപ്പി സ്കൂൾ , കാർബൺ ഫ്രീ കാമ്പസ് ,മോഡൽ പ്രീ പ്രൈമറി തുടങ്ങി ഏഴ് മിഷൻ കേന്ദ്രീകരിച്ചാണ് അക്കാദമിക മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കോവിഡനന്തരം വിദ്യാലയങ്ങൾ പൂർണമായും തുറന്ന സാഹചര്യത്തിൽ, കോവിഡ് സൃഷ്ടിച്ച പഠന വിടവുകളെ അതിജീവിക്കാൻ മാസ്റ്റർ പ്ലാനിൽ വിവിധ പദ്ധതികളാണ് വിഭാവന ചെയ്തിട്ടുള്ളത്.
അധ്യാപകരക്ഷാകർത്തൃ സമിതി വാർഷിക ജനറൽ ബോഡിയിൽ മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. പി.ഗോപി,
പി.കുഞ്ഞിക്കണ്ണൻ, കെ.വി. വനജ, പി.ശ്രീകല, നിഷ പ്രദീപ്, ബാബു മണലിൽ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.ടി.എ : ജി. ജയൻ (പ്രസി.) ബാബു മണലിൽ (വൈ.പ്രസി.)
മദർ പി ടി എ : നിഷ പ്രദീപ് (പ്രസി.) ശോഭ നെല്ലിക്കാട്ട് (വൈസ് പ്രസി.) പി.ഗോപി (സെക്രട്ടരി )
എന്നിവരെ തെരെഞ്ഞെടുത്തു.
പടം: ജി. ജയൻ
നിഷ പ്രദീപ്