
പട്ടേനയിലെ ബിന്ദു മരങ്ങാടിന്റെ രണ്ടാമത്തെ കഥാസമാഹാരം സെപ്റ്റംബർ നാലിന് പ്രകാശനം ചെയ്യുന്നു. ” കൂട് സ്വപ്നം കാണുന്ന കിളികൾ ” എന്നാ 10 കഥകൾ അടങ്ങിയ ചെറുകഥാസമാഹാരം പ്രകാശനം ചെയ്യാൻ തയ്യാറായി.
പ്രസിദ്ധീകരണത്തിന്: ——————————-
പുസ്തക പ്രകാശനം
=================
നീലേശ്വരം : പട്ടേനയിലെ ബിന്ദു മരങ്ങാടിന്റെ രണ്ടാമത്തെ കഥാസമാഹാരം സെപ്റ്റംബർ നാലിന് പ്രകാശനം ചെയ്യുന്നു. ” കൂട് സ്വപ്നം കാണുന്ന കിളികൾ ” എന്നാ 10 കഥകൾ അടങ്ങിയ ചെറുകഥാസമാഹാരം
സതീഷ് ബാബു പയ്യന്നൂർ ആണ് നീലേശ്വരം റോട്ടറി ഹാളിൽ വച്ച് പ്രകാശനം ചെയ്യുന്നത്. ഡോ. വി.സുരേശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇ പി രാജഗോപാലൻ മുഖ്യഅതിഥി ആകും. മുൻ നിലേശ്വരം നഗരസഭാ ചെയർമാൻ കെ പി ജയരാജൻ പുസ്തകം ഏറ്റുവാങ്ങും. എവി സുരേന്ദ്രൻ ആദ്യ വിൽപ്പന നിർവനിക്കും . ഡോ. കെ വി സജീവൻbആണ് പുസ്തകം പരിചയപ്പെടുത്തുന്നത്.ചടങ്ങിൽ സി. എം. വിനയചന്ദ്രൻ,നാലാപ്പാടം പദ്മനാഭൻ,വിനോദ് ആലന്തട്ട, എൻ. പി. വിജയൻ, പി. യു. ചന്ദ്രശേഖരൻ, കെ. എൻ. ശ്യാമള, പി. ഗോപാലകൃഷ്ണൻ, അശ്വതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും
പട്ടേന കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്വാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്,കൂടിയായ ബിന്ദു കോവിഡ് കാലത്ത് ‘ആശ്വാസിന്റെ ‘ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനാണ് തന്റെ ആദ്യകഥാസമാഹാരമായ “ഓർമ്മകളുടെ നിഴലാഴങ്ങൾ “2020 ൽ ഓൺലൈനിലൂടെ പ്രകാശനം ചെയ്തത്. ആ പുസ്തകത്തിന്റെ വിൽപ്പനയിലൂടെ കിട്ടിയ മുഴുവൻ തുകയും ആശ്വാസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് വിനിയോഗിച്ചത്. പ്രസിദ്ധീകരിച്ച ആദ്യ മാസം തന്നെ ആയിരം കോപ്പികൾ വിറ്റഴിഞ്ഞ ” ഓർമ്മകളുടെ നിഴലാഴങ്ങൾ” എന്ന പുസ്തകത്തെ ജനം സ്വീകരിച്ചപ്പോൾ അത് ആശ്വാസിന്റെ പ്രവർത്തനത്തിന് ഒരു മുതൽക്കൂട്ടാ lവുകയായിരുന്നു. ഇപ്പോൾ കാസർഗോഡ് അണങ്കൂരിലുള്ള ‘എൻഡോസൾഫാൻ ദുരിതം ബാധിതനായ ഉദ്ദേശ് കുമാറിന്റെ ‘വീട് ‘ എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനാണ് “ആശ്വാസ് ” ബിന്ദു മരങ്ങാടിന്റെ രണ്ടാമത് കഥാസമാഹാരത്തിലൂടെ ഒരുങ്ങുന്നത്
കാസർകോടിന്റ പ്രിയ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് തന്റെ പുസ്തകത്തിന്റെ റോയൽറ്റി കിട്ടിയ ഒരു ലക്ഷം രൂപ ഉദ്ദേശ്കുമാറിന്റെ ഭവന നിർമാണത്തിന് വാഗ്ദാനം ചെയ്ത വിവരം പങ്കു വെച്ചപ്പോഴാണ് ബിന്ദു മരങ്ങാട് തന്റെ രണ്ടാമത്തെ കഥാസമാഹാരം പുറത്തിറക്കാനും, അതിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും ഉദ്ദേശ് കുമാറിന്റെ സ്വപ്നഭവനത്തിനായി മാറ്റി വെയ്ക്കുവാനും തീരുമാനിച്ചത്. ഉദ്ദേശ് കുമാറിന് സർക്കാർ സ്ഥലം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അത് ലഭ്യമാകുന്ന മുറയ്ക്ക് ഗൃഹനിർമ്മാണം ആരംഭിക്കാൻ ആണ് തീരുമാനം. അതിനു മുന്നോടിയായി ഈ പുസ്തകത്തിന്റെ വിൽപ്പന പൂർത്തീകരിക്കുവാൻ ആണ് ആശ്വാസ് ലക്ഷ്യമിടുന്നത്.
ഈ ഒരു പുസ്തക പ്രസാധനത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് നിരവധി സന്നദ്ധ സംഘടനകളും, കൂട്ടായ്മകളും, വ്യക്തികളുംമുൻകൂട്ടി 10 മുതൽ 25 വരെ പുസ്തകത്തിന്റെ കോപ്പികൾ പ്രകാശന ദിവസം തന്നെ ഏറ്റുവാങ്ങാൻ തയ്യാറായിട്ടുണ്ട്.. ഈ പ്രവർത്തിയുടെ നന്മ തിരിച്ചറിഞ്ഞ എല്ലാവരും വളരെ ആവേശത്തോടെയാണ് ഈ പുസ്തകത്തെ സ്വീകരിക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്.. ബിന്ദുവിന്റെ ഈ പുസ്തകത്തിലൂടെ ഉദ്ദേശ കുമാറിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും എന്ന വിശ്വാസമാണ് ആശ്വാസിനുള്ളത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ സൂപ്പർവൈസർ ആണ് ബിന്ദു മരങ്ങാട്.