
ദേശീയാരോഗ്യ ദൗത്യം ജില്ലാ കാര്യാലയം കാഞ്ഞങ്ങാട് ഓഫീസ് അങ്കണത്തിൽ വെച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു,,
ദേശീയാരോഗ്യ ദൗത്യം ജില്ലാ കാര്യാലയം കാഞ്ഞങ്ങാട് ഓഫീസ് അങ്കണത്തിൽ വെച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു,,
ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം 6 മണി വരെ വിവിധങ്ങളായ കലാ കായിക പരിപാടികൾ നടന്നു, താളമേള വാദ്യഘോഷത്തോടെ മാവേലി മന്നലെ എതിരേറ്റു.ജീവനക്കാർ തയ്യാറക്കിയ വലീയ പൂക്കളം മാവേലി സന്ദർശിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.റിജിത്ത് കൃഷ്ണൻ, ജില്ലാ അക്കൗണ്ട്സ് ഓഫീസർ പി.മാലതി എന്നിവർ ഭദ്രദീപം കൊളുത്തി. തുടർന്ന് ഓണോത്സവ പരിപാടികൾ പ്രഗത്ഭ വാഗ്മി വിനോദ് ആലന്തട്ട ഉദ്ഘാനം ചെയ്തു. ഓഫീസ് സെക്രട്ടറി ഒ.പി.ചന്ദ്രൻ സ്വാഗതം പറഞ്ഞു.ജില്ലാ കാര്യാലയത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഓണപ്പാട്ട്, സ്കിറ്റ്, അടുക്കള സംഗീതശില്പം, ഗാനമേള, വിവിധ കായിക മത്സരങ്ങൾ തുടങ്ങിയ ഇനങ്ങൾ അരങ്ങേറി
Live Cricket
Live Share Market