
കലാനുഭവങ്ങൾ പങ്ക് വെച്ച് ആദരിക്കൽ ചടങ്ങ്.യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുമോദന ചടങ്ങ് കലാനുഭവങ്ങളുടെ വേദിയായി.*
*കലാനുഭവങ്ങൾ പങ്ക് വെച്ച് ആദരിക്കൽ ചടങ്ങ്.യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുമോദന ചടങ്ങ് കലാനുഭവങ്ങളുടെ വേദിയായി.*
തെയ്യം കലാ രംഗത്ത് 50 വർഷത്തോളം സജീവ സാന്നിന്ധ്യ മായ തിമിരിയിലെ എം കൃഷ്ണൻ പണിക്കർ, റോഡിയോ നാടക രചനാ രംഗത്ത് അരനൂറ്റാണ്ട് കാലം തന്റെതായ രചനാ വൈഭവം കാഴ്ചവെച്ച വി. ജനാർദ്ദനൻ എന്നിവരെയാണ് ആദരിച്ചത്.
മാധ്യമ പ്രവർത്തകനും , പ്രഭാഷകനുമായ വിനോദ് ആലന്തട്ട കലാകാരൻമാരെ പൊന്നാടയണിയിച്ച്, ഉപഹാരം നൽകി ആദരിച്ചു. സുനിൽകുമാർ മനിയേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രാഫസർ.എം.നാരായണൻ , കെ.കരുണാകരൻ, കെ.ബാലകൃഷ്ണൻ , . കെ.വി.ശശി എന്നിവർ സംസാരിച്ചു.
ആദരം ഏറ്റു വാങ്ങിയ കലാകാരൻമാർ തങ്ങളുടെ കലാവഴികളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
Live Cricket
Live Share Market