
ഇമ്മാനുവലോണം ആവേശകരമായി മുന്നേറുന്നു.
ഇമ്മാനുവലോണം ആവേശകരമായി മുന്നേറുന്നു.
കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്ന ദിവസേനയുള്ള നറുക്കെടുപ്പ് ‘സമ്മാന പെരുമഴയിൽ ഇമ്മാനുവലോണം ‘ ഉപഭോക്താക്കൾ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ നറുക്കെടുപ്പ് നടത്തുകയും അതുപോലെതന്നെ സമ്മാനങ്ങൾ വിതരണം ചെയ്യുന്ന രീതിയുമാണ് ഇമ്മാനുവൽ സിൽക്‌സിനെ ജനങ്ങളോട് അടുപ്പിക്കുന്നത്. ഇതിനു പുറമേ വസ്ത്ര സങ്കൽപത്തെ മാറ്റിമറിക്കുന്ന പുത്തൻ വസ്ത്രങ്ങളുടെ ശേഖരം, ബ്രാൻഡിലും നോൺ ബ്രാൻഡിലു മായ വസ്ത്രങ്ങളുടെ വിശാലമായ ശേഖരം, ഏറ്റവും മികച്ച ഉപഭോക്തൃ സേവനം എന്നിവയാണ് ഇമ്മാനുവലിനെ വ്യത്യസ്തമാക്കുന്നത്.” ഓണം ഓഫറിന്റെ ഭാഗമായി എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, എൽഇഡി ടിവി, മൈക്രോവേവ് ഓവൻ,ഗോൾഡ് കോയിൻ, ഗിഫ്റ്റ് വൗച്ചർ എന്നിവ ഉപഭോക്താക്കൾക്ക് സമ്മാനമായി ലഭിക്കുന്നു,കൂടാതെ ബംബർ സമ്മാനമായി ഒരു ലക്ഷം രൂപ വീതം മൂന്ന് പേർക്ക് മൂന്ന് ലക്ഷം രൂപയും നൽകും. പ്രതിദിന സമ്മാന ഉത്സവത്തിന്റെ ഭാഗമായി ഇമ്മാനുവൽ സിൽക്സ് കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന പ്രതിദിന സമ്മാനവിതരണം കാഞ്ഞങ്ങാട് സി.ഐ കെ . പി.ഷൈൻ നിർവഹിച്ചു. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ അമ്പലത്തറ സ്വദേശി അഭിനവിനാണ് റഫ്രിജറേറ്റർ സമ്മാനമായി ലഭിച്ചത് ചടങ്ങിൽ സി. പി. ഫൈസൽ . ഷോറൂം മാനേജർ ടി. സന്തോഷ് അഡ്മിൻ മാനേജർ ടി. പി. നാരായണൻ എന്നിവർ പങ്കെടുത്തു.