
മുച്ചിലോട്ട് ഗവ.എൽ.പി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. അജാനൂർ ഗ്രാമ പഞ്ചാ. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൻ കെ. മീന ഉദ്ഘാടനം ചെയ്തു
ഓണാഘോഷം
കിഴക്കുംകര: മുച്ചിലോട്ട് ഗവ.എൽ.പി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു.
അജാനൂർ ഗ്രാമ പഞ്ചാ. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൻ കെ. മീന ഉദ്ഘാടനം ചെയ്തു
. പി. ടി. എ പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷ നായി.വാർഡ് മെമ്പർ കെ.വി ലക്ഷ്മി, എം.വി രാഘവൻ , പൂർവ വിദ്യാർഥി സംഘടന ചെയർമാൻ എം.ചന്ദ്രൻ , മദർ പി. ടി. എ പ്രസിഡന്റ് ലത എന്നാവർ സംസാരിച്ചു. പ്രധാനാധ്യാപിക എം. അനിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. രമേശൻ നന്ദിയും പറഞ്ഞു.
രക്ഷിതാക്കളും കുട്ടികളും ചേർന്ന് ഓണപ്പൂക്കളമൊരുക്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കായിക മത്സരങ്ങൾ , നാടൻ നൃത്തം , ഓണപ്പാട്ട്, എന്നിവയും നടന്നു. ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കുമായി പൂർവവിദ്യാർഥികളുടെ വകയായി ഓണസദ്യയും നൽകി . പി. ടി. എ പ്രസിഡന്റ് കെ.മോഹനൻ സമ്മാന വിതരണം നടത്തി.
കെ.വി ചന്തുവിന്റെ സ്മരണയ്ക്ക് പൂർവ വിദ്യാർഥി സംഘടന സ്കൂളിന് നിർമിച്ചു നൽകുന്ന ഡൈനിംഗ് ഹാൾ നിർമാണത്തിലേക്ക് സ്കൂൾ സ്റ്റാഫിന്റെ സംഭാവന ചെയർമാൻ എം.ചന്ദ്രൻ ഏറ്റുവാങ്ങി.