കൂട് സ്വപ്നം കാണുന്ന കിളികൾ ” എന്ന പുസ്തകം പ്രകാശനം ചെയ്തു
പട്ടേന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ആശ്വാസിന്റെ നേതൃത്വത്തിൽ ബിന്ദു മരങ്ങാടിന്റെ ”കൂട് സ്വപ്നം കാണുന്ന കിളികൾ ” എന്ന പുസ്തകം പ്രകാശനം ചെയ്തു. നീലേശ്വരം റോട്ടറി ഹാളിൽ വച്ച് നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പുസ്തകത്തിൻറെ ആദ്യ പ്രതി നിലേശ്വരംനഗരസഭ മുൻ ചെയർമാൻ കെ പി ജയരാജൻ മാസ്റ്റർ ഏറ്റുവാങ്ങി പുസ്തകത്തിൻറെ ആദ്യ വില്പന എ വി സുരേന്ദ്രൻ നിർവഹിച്ചു നിലേശ്വരത്തെ ജനകീയ ഡോക്ടർ വി സുരേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ നാലാപാഠം പത്മനാഭൻ വിനോദ് അലന്തട്ട , ഡോ:എൻ.പി വിജയൻ മാസ്റ്റർ,നീലേശ്വരം എൻആർ ഡിസി അംഗം ചന്ദ്രശേഖർ മാസ്റ്റർ, ശ്യാമള ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .കാസർഗോഡ് ആണങ്കൂരിലെ ഉദ്ദേശ് കുമാറിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആണ് ആശ്വാസ് പട്ടേനയുടെ നേതൃത്വത്തിൽ ബിന്ദു മരങ്ങാട്തന്റെ രണ്ടാമത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിൻറെ വിപണനത്തിലൂടെ ലഭ്യമാകുന്ന തുക ഉദ്ദേശമാറിന്റെ വീട് നിർമാണത്തിനായി ഉപയോഗിക്കും ഡോക്ടർ അംബികാസുതൻ മാങ്ങാട്അവതാരിക എഴുതിയ പുസ്തകം ഉദ്ഘാടന സമയത്തുതന്നെ 300ലധികം കോപ്പികളാണ് വിറ്റു പോയത് പല ജീവകാരുണ്യ സംഘടനകളും വ്യക്തികളും 50 ,30 ,20, 10, പുസ്തകങ്ങൾ ഒന്നിച്ചു വാങ്ങിക്കുന്ന കാഴ്ചയാണ് പ്രകാശം ചടങ്ങിൽ കണ്ടത്. സർക്കാർ ഉദ്ദേശ് കുമാറിന് സ്ഥലം ലഭ്യമാക്കുന്നതോടെ വീടിന്റെ നിർമ്മാണ പ്രവർത്തി ആരംഭിക്കാനാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ചടങ്ങിൽ പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്ത അനാമിക രാജേഷിനെ ഉപഹാരം നൽകി അനുമോദിച്ചു. പുസ്തക രചയിതാവ് ബിന്ദു മരങ്ങാട് മറുപടി പ്രസംഗം നടത്തി ആശ്വാസ് സെക്രട്ടറി ഇ.കെ. സുനിൽകുമാർ സ്വാഗതവും പ്രസിഡൻറ്.കെ. ദിനേശൻ നന്ദിയും പറഞ്ഞു.