
കല്യാൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പുനർനിർമ്മാണം: ഉത്തരം വെക്കൽ ചടങ്ങ് നടന്നു.
കല്യാൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പുനർനിർമ്മാണം: ഉത്തരം വെക്കൽ ചടങ്ങ് നടന്നു.കല്യാൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പുനർനിർമ്മാണം: ഉത്തരം വെക്കൽ ചടങ്ങ് നടന്നു. കാഞ്ഞങ്ങാട്: കിഴക്കുംകര കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരികയാണ്. പുനർനിർമ്മാണത്തിന് ഭാഗമായുള്ള മൂന്ന് പള്ളിയറകളുടെ ഉത്തരം വെക്കൽ ചടങ്ങ് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 10. 30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടന്നു . വൈനിങ്ങാൽ പുരുഷോത്തമൻ വിശ്വകർമന്റെ കാർമികത്വത്തിലാണ് ഉത്തരം വെക്കൽ ചടങ്ങ് നടന്നത്. ക്ഷേത്ര സ്ഥാനികന്മാരും, കോയ്മയും, പുനരുദ്ധാരണ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, മറ്റു ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.