മടിക്കൈ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫല സമൃദ്ധമായ ഗ്രാമം പദ്ധതി ഉദ്ഘാടനം 150 സപ്പോട്ട ഗ്രാഫ്റ്റുകളുടെ തോട്ടത്തിന്റെ നടീൽ നടത്തി കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.

മടിക്കൈ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫല സമൃദ്ധമായ ഗ്രാമം പദ്ധതി ഉദ്ഘാടനം 150 സപ്പോട്ട ഗ്രാഫ്റ്റുകളുടെ തോട്ടത്തിന്റെ നടീൽ നടത്തി കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.

കക്കാട്ട് ഗവ: ഹൈസ്കൂൾ SPC യൂണിറ്റ്, അദ്ധ്യാപക രക്ഷാകർതൃ സമിതി എന്നിവരുടെ സഹകരണത്തോടെ കൃഷി ഭവൻ വഴി ലഭ്യമാക്കിയ സപ്പോട്ട ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് സ്കൂൾ വളപ്പിലാണ് തോട്ട മൊരുക്കുന്നത്. ഘട്ടം ഘട്ടമായി മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മാവ്, സപ്പോട്ട, പേര, മാങ്കോസ്റ്റിൻ , മുരിങ്ങ, ടിഷ്യു കൾച്ചർ നേന്ത്ര വാഴ എന്നീ ഫല വൃക്ഷത്തൈകളുടെ തോട്ടമൊരുക്കകയാണ് പഞ്ചായത്ത് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്റെ തനത് പദ്ധതിയും കൃഷി വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷത്തൈ വിതരണം എന്ന പദ്ധതിയും സംയോജിപ്പിച്ചാണ് ഇത് പ്രാവർത്തികമാക്കുന്നത്. കാസർഗോഡിന്റെ വാഴ ഗ്രാമമായ മടിക്കൈയിൽ മറ്റ് ഫലങ്ങളും യഥേഷ്ടം ലഭ്യമാക്കുന്നതിന് പദ്ധതി ഉപകാരപ്രദമാകുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. വി പ്രകാശൻ സൂചിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സി രമ പത്മനാഭൻ , ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.രാധ, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വത്സൻ പിലിക്കോട്, ഹെഡ് മാസ്റ്റർ വിജയൻ.പി, കൃഷി അസിസ്റ്റന്റ് നിഷാന്ത് പി.വി, സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം, പി.ടി.എ പ്രസിഡണ്ട് മധു.കെ.വി , എസ്.എം.സി ചെയർമാൻ പ്രകാശൻ .ടി സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രകാശൻ , മഹേഷ് മാസ്റ്റർ, ശശിലേഖ ടീച്ചർ, പ്രസന്ന കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close