
വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 23ന് വിവിധ പരിപാടികൾ നടക്കും.
അഴീക്കോടന്റെ രക്തസാക്ഷിത്വത്തിന് അമ്പതാണ്ട് : വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 23ന് വിവിധ പരിപാടികൾ നടക്കും.
വെള്ളിക്കോത്ത് : അനശ്വര രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വത്തിന് സെപ്റ്റംബർ 23ന് അമ്പതാണ്ട് തികയുകയാണ്. 1972 സെപ്റ്റംബർ 23ന് തൃശ്ശൂരിലെ ചെട്ടിയങ്ങാടിയിൽ വച്ച് കേരളത്തിന്റെ സമരനായകൻ അഴീക്കോടൻ രാഘവൻ കൊലചെയ്യപ്പെട്ടപ്പോൾ സഖാവിന്റെ ഓർമ്മകൾ എല്ലാകാലത്തും നിലനിർത്താനായി വെള്ളിക്കോത്ത് ആരംഭിച്ച അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇന്ന് സുവർണ്ണ ജൂബിലിയുടെ നിറവിലാണ്. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ ജീവകാരുണ്യ, കലാ, കായിക,സാംസ്കാരിക പരിപാടികളാണ് നടന്നുവരുന്നത്. സെപ്റ്റംബർ 23 അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 5.30ന് പതാക ഉയർത്തലും പ്രഭാത ഭേരിയും നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന അഴീക്കോടൻ അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ഉദ്ഘാടനം ചെയ്യും. അഴീക്കോടൻ രാഘവന്റെ മകൾ സുധ അഴീക്കോടൻ മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയർമാൻ ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിക്കും. ചടങ്ങിൽ വച്ച് സുരേന്ദ്രൻ നീലേശ്വരം സ്മാരക ദൃശ്യമാധ്യമ അവാർഡ് നേടിയ ബാലകൃഷ്ണൻ പാലക്കിയെ സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്മോഹനൻ ആദരിക്കും. സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സര വിജയികൾക്ക് അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, ഗ്രന്ധലോകം ചീഫ് എഡിറ്റർ പി.വി.കെ പനയാല്‍, ഇ.എം.എസ് പഠന കേന്ദ്രം കൺവീനർ ഡോ:സി.ബാലൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും.മൂലക്കണ്ടം പ്രഭാകരൻ,, ദേവി രവീന്ദ്രൻ, വി.വി.തുളസി, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ,
വി.ഗിനീഷ്,
മനോജ് കാരക്കുഴി, ആലിങ്കാൽ ദാമോദരൻ, സി. എം.സൈനബ,
പി.കൃഷ്ണൻ,
അനീഷ് ആലിങ്കാൽ, രാഹുൽ കാരക്കുഴി, എന്നിവർ സംസാരിക്കും സംഘാടകസമിതി കൺവീനർ കെ. വി. ജയൻ മാസ്റ്റർ സ്വാഗതവും ട്രഷറർ
കെ.രാധാകൃഷ്ണൻ നന്ദിയും പറയും. തുടർന്ന് രണ്ടുതവണ ദേശീയ അംഗീകാരവും യുനെസ്കോയുടെ ആക്രഡിറ്റേഷനും ലഭിച്ച നാടൻ കലാസംഘം സൗപർണിക കലാവേദി അത്താഴക്കുന്ന് കണ്ണൂരിന്റെ ‘നാട്ടരങ്ങ്- നാട്ടറിവ് പാട്ടുകൾ’ നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം അരങ്ങേറും.