കവിയും നാടകകൃത്തും ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുന്നണിപ്പോരാളിയുമായ എ എം ബി എന്ന എ എം ബാലകൃഷ്ണൻ സർവ്വീസിൽ നിന്നും പടിയിറങ്ങുന്നു.*
*കവിയും നാടകകൃത്തും ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുന്നണിപ്പോരാളിയുമായ എ എം ബി എന്ന എ എം ബാലകൃഷ്ണൻ സർവ്വീസിൽ നിന്നും പടിയിറങ്ങുന്നു.*
(ഏപ്രിൽ 30) . മുപ്പത് വർഷത്തിൽ അധികരിച്ച സേവനത്തിന് ശേഷം എ.എം.ബാലകൃഷ്ണൻ കാസർഗോഡ് സർവ്വെയും ഭൂരേഖയും വകുപ്പിൽ നിന്ന് ഏപ്രിൽ 30ന് വിരമിക്കും.റവന്യു, ആരോഗ്യം വകുപ്പുകളിലും മുൻപ് ജോലിചെയ്തിട്ടുണ്ട്. സമ്പുർണ്ണ സാക്ഷരതയജ്ഞം, ജനകീയാസൂത്രണ പ്രസ്ഥാനം എന്നിവയിൽ ജില്ലയിൽ സജീവ സാനിദ്ധ്യമായിരുന്നു.സമ്പൂർണ്ണ ഊർജ്ജ സുരക്ഷ മിഷൻ ജില്ല കോർഡിനേറ്ററായും സംസ്ഥാന തല പവർ ലൈൻ മാപ്പിംഗ് തയ്യാറാക്കുന്ന ജോലിയിലും നേതൃത്വപരമായ പങ്കുവഹിച്ചു.ശാസ്ത്രസാഹിത്യ പരിഷത് മുൻ സംസ്ഥാന സെക്രട്ടറി.നിലവിൽ സംസ്ഥാന കമ്മിറ്റിയംഗം.
കേരള എൻ.ജി.ഒ.യൂനിയൻ ജില്ല കൗൺസിൽ അംഗമായിരുന്നു. 2015-ൽ കേരളത്തിലെ മികച്ച സർവ്വയർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചു.
ശീപോതിക്കനവുകൾ, അടച്ചിട്ട മുറികൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു, കൂടാതെ അമ്പതോളം നാടകങ്ങളും, നിരവധി നാടക-സംഗീതശില്പ – അവതരണ ഗാനങ്ങളും രചിച്ചിട്ടുണ്ട്. ശ്രദ്ധേയനായ പ്രഭാഷകൻ എന്ന നിലയിലും ജില്ലയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാനിദ്ധ്യമാണ് ഇദ്ദേഹം.