
അജാനൂർ ഗ്രാമപഞ്ചായത്ത് അതി ദരിദ്ര നിർണ്ണയ പ്രക്രിയ: പഞ്ചായത്ത് തല ക്രോഡീകരണവും ശിൽപ്പശാലയും നടന്നു.
അജാനൂർ ഗ്രാമപഞ്ചായത്ത് അതി ദരിദ്ര നിർണ്ണയ പ്രക്രിയ: പഞ്ചായത്ത് തല ക്രോഡീകരണവും ശിൽപ്പശാലയും നടന്നു.
വെള്ളിക്കോത്ത്: അജാനൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വേ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിൽ ഇതിനോടകം നടന്നു കഴിഞ്ഞിരുന്നു. പഞ്ചായത്തിലെ 13 വാർഡുകളിലാണ് സർവ്വേ പ്രകാരം മാനദണ്ഡങ്ങളിലൂന്നി അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് തല ക്രോഡീകരണവും ശില്പശാലയുമാണ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, കില ഫാക്കൽറ്റി മാധവൻ നമ്പ്യാർ, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ടി.വി.അനീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുരേഷ് ജോർജ് സ്വാഗതവും എം. സുരേഷ് ബാബു നന്ദിയും പറഞ്ഞു