കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെമിനാർ സംഘടിപ്പിച്ചു. അമ്പലത്തറ : കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ.എസ്.ടി.എ.യുടെ മുപ്പത്തിയൊന്നാം ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അമ്പലത്തറയിൽ സെമിനാർ സംഘടിപ്പിച്ചു. “കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
കേദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെമിനാർ സംഘടിപ്പിച്ചു.
അമ്പലത്തറ : കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ.എസ്.ടി.എ.യുടെ മുപ്പത്തിയൊന്നാം ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അമ്പലത്തറയിൽ സെമിനാർ സംഘടിപ്പിച്ചു. “കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.രാജേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് പിശ്രീകല, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.മോഹനൻ , കമല പി.പി., രാജേഷ് സ്കറിയ, ബിന്ദു. എ.സി, എന്നിവർ സംസാരിച്ചു.. ഉപജില്ലാ ട്രഷറർ ബാബുരാജ് . പി.പി. അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി കെ.വി.രാജൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി രാഹുൽ.പി.വി. നന്ദിയും പറഞ്ഞു. 2021 നവംബർ 28 ന് ബല്ലാ ഈസ്റ്റ് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ഉപജില്ലാ സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, അധ്യാപക കലാമേള, സെമിനാറുകൾ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നത്.