നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനമായ സെപ്റ്റംബർ 24 കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു
എൻഎസ്എസ് ദിനാചരണം
കൊടക്കാട്: നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനമായ സെപ്റ്റംബർ 24 കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു
സ്കൂളിന് സമീപത്തെ അംഗൻവാടി കെട്ടിടം പെയിൻറ് ചെയ്തു പുതുക്കിയതോടൊപ്പം ജീവിതശൈലി രോഗനിർണയ ക്യാമ്പും കുട്ടികൾ ഏറ്റെടുത്തു നടത്തി സൗജന്യ മെഡിക്കൽ ക്യാമ്പിൽ ബ്ലഡ് ഷുഗർ ,ബ്ലഡ് പ്രഷർ, ബോഡി മാസ് ഇൻഡക്സ് ടെസ്റ്റ് എന്നിവയോടൊപ്പം അവയെ കുറിച്ചുള്ള ബോധവൽക്കരണവും നടത്തി
.രാവിലെ ചേർന്ന അസംബ്ലിയിൽ എൻഎസ്എസ് ഗീതത്തിനുശേഷം രണ്ടാം വർഷ വളണ്ടിയർമാർ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് എൻ എസ് എസ് പതാക കൈമാറിയതോടൊപ്പം പുതിയ വർഷത്തേക്കുള്ള പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു.രണ്ടാം വർഷ വളണ്ടിയർ രഞ്ജിമ കൃഷ്ണൻ ന്റെ നേതൃത്വത്തിൽ എൻ എസ് എസ് പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ശ്രീ ഒ എം അജിത് പരിപാടി ഉദ്ഘാടനം ചെയ്തു യൂണിറ്റിലെ മുൻ പ്രോഗ്രാം ഓഫീസർമാരായ ഒ. വി.ചിത്രേശൻ ,കെ ഗോപകുമാർ ,റെജി തോമസ്, അനൂപ് എം എന്നിവർ കുട്ടികൾക്ക് എൻഎസ്എസ് ദിന സന്ദേശം നൽകി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ വിനിത എം സ്വാഗതവും വളണ്ടിയർ സെക്രട്ടറി വിഷ്ണു വിനോദ് നന്ദിയും പറഞ്ഞു