
എഴുത്തുകാരനും കവിയുമായ ബിജുജോസഫിൻ്റെ ‘തൃഷ്ണഗാഥ’ കവിതാ സമാഹാരം പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി വി ഷാജികുമാർ പ്രകാശനം ചെയ്തു.
കുറ്റിക്കോൽ▪️ എഴുത്തുകാരനും കവിയുമായ
ബിജുജോസഫിൻ്റെ ‘തൃഷ്ണഗാഥ’ കവിതാ സമാഹാരം പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തും നോവലിസ്റ്റുമായ
പി വി ഷാജികുമാർ പ്രകാശനം ചെയ്തു

.കുറ്റിക്കോൽ നെരൂദ ഗ്രസ്ഥാലയമാണ് പരിപാടി സംഘടിപ്പിച്ചത്. സൺഡെ തിയറ്ററിൽ നടന്ന ചടങ്ങിൽ പി വി ഷാജികുമാറിൽ നിന്നും പത്മനാഭൻ ബ്ലാത്തൂർ പുസ്തകം ഏറ്റുവാങ്ങി. നെരൂദ ഗ്രന്ഥാലയം പ്രസിഡൻ്റ് കെ അരവിന്ദൻ അധ്യക്ഷനായി . രാജേഷ് കരിപ്പാൽ പുസ്തക പരിചയം നടത്തി .അശ്വിതി അജികുമാർ, തമ്പാൻ മീയ്യങ്ങാനം എന്നിവർ പ്രസംഗിച്ചു.
ജി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കവിയരങ്ങിൽ ശാന്തകുമാരി, ജ്യോതി പാണൂർ, രാഘവൻ ബെള്ളിപ്പാടി, സുനിത കരിച്ചേരി, രഞ്ജിത്ത് ഓരി, ഗംഗാധരൻ ബിംബുങ്കാൽ, ഉണ്ണികൃഷ്ണൻ അണിഞ്ഞതുടങ്ങിയവർ പങ്കെടുത്തു

Live Cricket
Live Share Market



