നീലേശ്വരത്തിൻ്റ സ്വന്തം കഥാകൃത്ത് സി.അമ്പുരാജ് രചിച്ച “തീയ്യ ക്കുഞ്ഞിൻ്റെ ചൂട്ട്”എന്ന പുതിയ നോവൽ പ്രകാശനം ചെയ്തു.*

*നീലേശ്വരത്തിൻ്റ സ്വന്തം കഥാകൃത്ത് സി.അമ്പുരാജ് രചിച്ച “തീയ്യ ക്കുഞ്ഞിൻ്റെ ചൂട്ട്”എന്ന പുതിയ നോവൽ പ്രകാശനം ചെയ്തു.*

പ്രമുഖ ചെറുകഥാകൃത്ത് ടി.പത്മനാഭൻ അമ്പുരാജിൻ്റെ “തീയ്യ ക്കുഞ്ഞിൻ്റെ ചൂട്ട് ” എന്ന നോവൽ പ്രകാശനം ചെയ്തു.
കണ്ണൂർ സാധു കല്യാണ മണ്ഡപം ഓഡിറ്റോറിയത്തിൽ കണ്ണുർ ബെയ്ക്ക് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രകാശനം.
പ്രമുഖ സാംസ്കാരിക പ്രവർത്തകനും ബെയ്ക്ക് സംസ്ഥാന വൈസ് പ്രസിഡൻ്റുമാണ് സി.അമ്പുരാജ് .പി. എം. ശങ്കരൻ അധ്യക്ഷനായ പ്രകാശന ചടങ്ങിൽ മാതൃഭൂമി ലീഡർ റൈറ്റർ കെ.ബാലകൃഷ്ണൻ പുസ്തകം സ്വീകരിച്ചു.

ഡോക്ടർ വത്സൻ പിലിക്കോട് പുസ്തകം പരിചയപ്പെടുത്തി. ദേശാഭിമാനി സീനിയർ എഡിറ്റർ കെ.ടി.ശശി, റോയൽ നൗഷാദ്, രജ്ഞിത്ത് എന്നിവർ സംസാരിച്ചു. സി.അമ്പുരാജ് മറുപടി പ്രസംഗം നടത്തി. ശന്തനുവിൻ്റെ പക്ഷി എന്ന ആദ്യ സമാഹാരം തൊട്ട് അമ്പുരാജിൻ്റ പ്രസിദ്ധീകൃതമാകുന്ന നാലാമത്തെ പുസ്തകമാണ് തീയ്യക്കുഞ്ഞിൻ്റെ ചൂട്ട്.


നോവലിലെ കഥാപാത്രങ്ങളിൽ ഒരാളായ കരിമ്പിൽ രാധയുടെ വീട്ടിലെത്തി അമ്പുരാജ് അവർക്ക് പുസ്തകത്തിൻ്റെ ഒരു കോപ്പി സമ്മാനിച്ചു.

width=”1024″ height=”1024″ class=”alignright size-large wp-image-8602″ />

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close