
കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് കൃഷി ചെയ്ത വെള്ളരി കൃഷിയുടെ വിളവെടുപ്പ് പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്തൻ നിർവഹിച്ചു.
വെള്ളരി വിളവെടുപ്പ് ഉദ്ഘാടനം
കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് കൃഷി ചെയ്ത വെള്ളരി കൃഷിയുടെ വിളവെടുപ്പ്
പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്തൻ നിർവഹിച്ചു. ഹെഡ് മിസ്ട്രസ് ഷേർളി ജോർജ് സ്വാഗതം പറഞ്ഞു. പിടി എ പ്രസിഡന്റ് എ വി മധു അദ്ധ്യക്ഷത വഹിച്ചു
സ്റ്റാഫ് സെക്രട്ടറി കെ വി പത്മനാഭൻ , സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി ചെയർമാൻ പി കെ ബാബുരാജ്, സുധീരൻ , മുൻകാല സ്കൗട്ട് . രാഹുൽ രവീന്ദ്രൻ , സ്കൗട്ട് മാസ്റ്റർ വി.കെ ഭാസ്കരൻ , ഗൈഡ് ക്യാപ്റ്റൻ പി. പ്രമോദിനി എന്നിവർ സംസാരിച്ചു
സ്കൗട്ട് ഗൈഡ് അംഗങ്ങളായ ദേവ ദർശ് , ആദർശ് അശോക്, ശ്രീനന്ദ കെ , ശ്രീലക്ഷമി കെ, മാധുര്യ കെ, വൈഗ വിവി, ആൻ മരിയ എന്നിവരും പങ്കെടുത്തു
ആദ്യ വിളവെടുത്ത് കിട്ടിയത് സ്കൂൾ ഉച്ച ഭഷണത്തിന് നൽകി
കയ്യാല വളപ്പിൽ കുഞ്ഞമ്പു നൽകിയ സ്ഥലത്ത് തുടർച്ചയായ നാലാം തവണയാണ് വെള്ളരി കൃഷി നടത്തുന്നത്. മുൻവർഷങ്ങളിൽ നല്ല വിളവ് ലഭിച്ചിരുന്നു