
മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയ സമ്മേളനം സമാപിച്ചു.
മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയ സമ്മേളനം സമാപിച്ചു.
നീലേശ്വരം: ഇന്ത്യ ഇന്ന് നേരിടുന്ന എല്ലാ ദുരിതങ്ങൾക്കും കാരണക്കാർ രാജ്യത്തെ കോൺഗ്രസണെന്ന് അഡ്വ.സി.എസ് സുജാത പറഞ്ഞു 27 28 ചായ്യോത്ത് നടന്ന അഖിലേന്ത്യാ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയ സമ്മേളന പൊതുസമ്മേളനം ഉദ്ധാ ട നം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. സമാപന ദിവസമായ 28 ബുധൻ സഘടനാചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റിയംഗം പി.ബേബിയും പ്രവർത്തന റിപ്പോർട്ടിന്, ഏരിയ സെക്രട്ടറി ടി.പി ശാന്തയും മറുപടി പറഞ്ഞു
തുടർന്ന് 35 അംഗ ഏരിയ കമ്മിറ്റിയെയും 32 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഇ ചന്ദ്രമതി പ്രസിഡണ്ട് ഷൈജമ്മ ബെന്നി പി ഗൗരി വൈസ് പ്രസിഡണ്ട്, കെ സുജാത സെക്രട്ടറി, ടി.പി ലത, ശ്രീജ ഏവി ജോയിൻ്റ് സെക്രട്ടറിമാർ പി സാവിത്രി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി എം സുമതി, ജില്ലാ പ്രസിഡണ്ട് പി സി സുബൈദ, ജില്ലാ ജോയിൻ സെക്രട്ടറി മാരായ ഓമന രാമചന്ദ്രൻ ,സുനു ഗംഗാധരൻ, എം ശാന്ത, കെ വി ലക്ഷമി ദേവീ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു
ഉച്ചയ്ക്ക് മൂന്നുമണിയോടെ ചായ്യോത്ത് സ്കൂൾ പരിസരത്തു നിന്നു പ്രകടനം ആരംഭിച്ചു പൊതു സമ്മേളനം ചോയ്യം കോട്ട് സംസ്ഥാന സെക്രട്ടറി അഡ്വ.സി എസ് സുജാത ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ബേബി എം.ലക്ഷ്മി ജില്ലാ പ്രസിഡണ്ട് ബിസി സുബൈദ എന്നിവർ സംസാരിച്ചു സെക്രട്ടറി കെ സുജാത സ്വാഗതം പറഞ്ഞു ‘ഇ ചന്ദ്രമതി അധ്യക്ഷതവഹിച്ചു
സമാപന സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി.