
പടന്ന വി.കെ.പി. കെ.എച്ച്.എം.എം.ആർ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹരിത ഗ്രാമത്തിൽ നിന്നും സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും സ്ക്രാപ് ശേഖരിച്ചു.
സ്ക്രാപ് ചലഞ്ചുമായി NSS യൂണിറ്റ്
പടന്ന: പടന്ന വി.കെ.പി. കെ.എച്ച്.എം.എം.ആർ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹരിത ഗ്രാമത്തിൽ നിന്നും സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും സ്ക്രാപ് ശേഖരിച്ചു. കേരള സർക്കാർ സമൂഹികനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വി കെയർ പദ്ധതിക്കുള്ള ധനസമാഹരണാർത്ഥമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗുരുതര രോഗബാധിതർക്ക് അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയ്ക്കുള്ള ധനസഹായം നൽകി പുതുജീവിതത്തിലേക്ക് പിടിച്ചുയർത്തുന്നതിന് ഈ പദ്ധതി സഹായിക്കും. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, ടി.കെ.എം.അഹമ്മദ് ഷരീഫ് എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market