
നീലേശ്വരം നഗരസഭ തല വിദ്യാരംഗം സർഗോത്സവം എ.എൽ പി.സ്കൂൾ പാലായിൽ വെച്ച് നടന്നു .
നീലേശ്വരം നഗരസഭ തല വിദ്യാരംഗം സർഗോത്സവം 2022
പാലായി : നീലേശ്വരം നഗരസഭ തല വിദ്യാരംഗം സർഗോത്സവം എ.എൽ പി.സ്കൂൾ പാലായിൽ വെച്ച് നടന്നു
നഗരസഭ വൈസ് ചെയർമാൻ ശ്രീ: മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി : ദാക്ഷായണി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ ചെയർപേഴ്സൺ ലത. ടി. പി , കൗൺസിലർ ശ്രീജ . വി. വി, ബിഞ്ചുഷ മേലത്ത് , സ്മിത ടീച്ചർ, പ്രമോദ് മാസ്റ്റർ,പിടിഎ പ്രസിഡന്റ് രമേശൻ. കെ.വി , മദർ പി. ടി. എ.പ്രസിഡന്റ് അമിത , ടി. കുഞ്ഞി കണ്ണൻ , പപ്പൻ കാലത്ത് , ഉദയകുമാർ. വി.വി , ജിതേഷ്.വി.വി , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . നഗരസഭ കൗൺസിലർ സതി.വി. വി സ്വാഗത വും ഹെഡ്മാസ്റ്റർ കെ. വി. രാജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഹമ്മദ് ഷരീഫ് കുരിക്കൾ മുഴുവൻ പ്രതിനിധികൾക്കും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.