സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബും മാം ട്രസ്റ്റ് കണ്ണാശുപത്രി മാവുങ്കാലും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. അന്നപൂർണ്ണ കുടുംബശ്രീ കാട്ടുകുളങ്ങര, ഗ്രാൻമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരക്കുഴി, ഷാവേസ് സാംസ്കാരികസമിതി മൂലക്കണ്ടം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാർ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഡിനേറ്റർ കെ. രാധാകൃഷ്ണൻ പരിപാടിയുടെ വിശദീകരണം നൽകി. ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എൻജിനീയർ എൻ. ആർ.പ്രശാന്ത്, റീജിയൻ ചെയർപേഴ്സൺ ഡോക്ടർ കൃഷ്ണകുമാരി, ട്രഷറർ ശശിധരൻ നായർ എന്നിവർ സംസാരിച്ചു സി.ബാലകൃഷ്ണൻ സ്വാഗതവും കെ. വി. പ്രമോദ് കുമാർ നന്ദിയും പറഞ്ഞു