ലോഗോ പ്രകാശനം നടത്തി.ചെറുവത്തൂർ ഉപ ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്തിൽ ഒക്ടോബർ 20, 21 തീയ്യതികളിലാണ് മേള നടക്കുന്നത്. പ്രശസ്ത സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ലോഗോ പ്രകാശനം നടത്തി

.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ചെറുവത്തൂർ സബ്ജില്ല പ്രവർത്തി പരിചയ കൺവീനറുമായ പ്രമോദ് അടുത്തിലയാണ് ലോഗോ തയ്യാറാക്കിയത്. ചടങ്ങിൽ പബ്ലിസിറ്റി കൺവീനർ എം മോഹനൻ സ്വാഗതവും ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ സി ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. പി ടി എ പ്രസിഡൻ്റ് എംരാജൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി സുമതി., പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ എസ് എം സി ചെയർമാൻ വയലിൽ രാഘവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഒക്ടോബർ 20 ന് ശാസ്ത്രമേള ,ഗണിത ശാസ്ത്രമേള, ഐടി മേള എന്നിവയും ഒക്ടോബർ 21ന് സാമൂഹ്യ ശാസ്ത്രമേള ,പ്രവർത്തി പരിചയമേള എന്നിവയും നടക്കും.
Live Cricket
Live Share Market