സംഗം ആർട്സ് & സ്പോർട്സ് ക്ലബ്ബ് അടുക്കത്ത് പറമ്പിൻ്റെ സ്ഥാപക പ്രസിഡൻ്റായ റിട്ടയർ സുബേദാർ മേജർ ശ്രീ പട്ടുവക്കാരൻ നാരായണൻ അവർകളുടെ നിര്യാണത്തിൽ ക്ലബ്ബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സംഗം ആർട്സ് & സ്പോർട്സ് ക്ലബ്ബ് അടുക്കത്ത് പറമ്പിൻ്റെ സ്ഥാപക പ്രസിഡൻ്റായ റിട്ടയർ സുബേദാർ മേജർ ശ്രീ പട്ടുവക്കാരൻ നാരായണൻ അവർകളുടെ നിര്യാണത്തിൽ ക്ലബ്ബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ദീർഘകാലം ക്ലബ്ബ് പ്രസിഡൻ്റായും നിലവിൽ മെമ്പറുമായ നാരായണൻ അവർകളുടെ വിയോഗം മടിക്കൈ ഗ്രാമത്തിൻ്റെ കലാകായിക ഭൂപടത്തിന് നികത്താനാവാത്ത വിട വായിരിക്കുമെന്ന് അനുസ്മരണ പൊതുയോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. ക്ലബ്ബ് മുൻ പ്രസിഡൻ്റ് എ.വി.പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്ബ് ട്രഷറർ ഇന്ദുബാബു അധ്യക്ഷയായിരുന്നു. കാസർഗോഡ് മുൻ എം.പി.ശ്രീ പി.കരുണാകരൻ ,മടിക്കൈ ഗ്രാപ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്ശ്രീ.വി പ്രകാശൻ ‘ നീലേശ്വരം നഗരസഭാ മുൻ അധ്യക്ഷൻ ശ്രീ.ജയരാജൻ മാസ്റ്റർ ,സി.പി.ഐയുടെ സമുന്നത നേതാവ് ശ്രീ ബങ്കളം കുഞ്ഞികൃഷ്ണൻ, മടിക്കൈ സി.പി.എം LC സെക്രട്ടറി സഖാവ് ബി.ബാലൻ CPM AC മെമ്പർമാരായ ശശീന്ദ്രൻ മടിക്കൈ ,പി.സുജാത പുളിക്കാൽ ,വാർഡ് മെമ്പർ ശ്രീമതി രമാപത്മനാഭൻ ,ടി നാരായണൻ മാസ്റ്റർ ,കെ.വി.കുഞ്ഞികൃഷ്ണൻ, റിട്ടയർഡ് വാരിയേഴ്സ് സമിതി സെക്രട്ടറി ശ്രീ സുമിത്രൻ ‘പ്രവാസി പ്രതിനിധി തുടങ്ങിയ വർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി