
പി എൻ പണിക്കർ സ്മാരക അവാർഡ് വിതരണം 8നു.
പി എൻ പണിക്കർ സ്മാരക അവാർഡ് വിതരണം 8നു.
കാഞ്ഞങ്ങാട്:
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് കാൻഫെഡ് സോഷ്യൽ ഫോറം ഏർപ്പെടുത്തിയ പി.എൻ.പണിക്കർ സ്മാരക സാക്ഷരതാ അവാർഡിന് സാക്ഷരതാ രംഗത്തു ഏറെക്കാലമായി പ്രവർത്തിച്ചു വരുന്ന അധ്യാപകനും പരിശീലകനുമായ സി പി വി വിനോദ്കുമാറിനെ തെരഞ്ഞെടുത്തു
സെപ്തം.8 ലോകസാക്ഷരതാ ദിനത്തിൽ രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോർ ബസ്സ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്തുള്ള വിനോദിന്റെ വീട്ടിൽ (കാർത്യായനി അമ്മ സ്മാരക ഭവനം)
വെച്ചു നടക്കുന്ന ചടങ്ങിൽ വെച്ചു കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ. ഡയറക്ടർ ഡോ. എ.എം.ശ്രീധരൻ അവാർഡ് സമ്മാനിക്കുന്നതാണ്.
പരിപാടിയിൽ വെച്ചു വായനാദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരം നൽകുന്നതാണ്.
വൈകുന്നേരം 7.30 നു കാൻഫെഡ് ചെയർമാൻ കൂക്കാനം റഹ്മാന്റെ അധ്യക്ഷതയിൽ നടക്കുന്ന സാക്ഷരതാ വെബിനാറിൽ ‘സാക്ഷരതാ ദിനാചരണത്തിന്റെ പ്രസക്തി ഇന്ന്’ എന്ന വിഷയം കേന്ദ്ര സർവ്വകലാശാല റിട്ട. അധ്യാപകൻ പ്രൊഫ. സി.പി.വി വിജയകുമാർ അവതരിപ്പിക്കും.
°°°°°°°°°°°°°°°°°°°°°°°