ടൂറിസം മേഖലയിലേക്ക് കുടുംബശ്രീയുടെ “യാത്രാശ്രീ”….

ടൂറിസം മേഖലയിലേക്ക് കുടുംബശ്രീയുടെ “യാത്രാശ്രീ”….

നവംബർ പത്തിന് യാത്രാ ശ്രീ യുടെ നേതൃത്വത്തിൽ 75 പേരുമായി മൈസൂർ ഊട്ടി ആദ്യ യാത്ര

ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയാകാൻ ഇനി കുടുംബശ്രീയുടെ യാത്രാശ്രീയും. ജില്ലാ മിഷന്റെ കീഴിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ സിഡിഎസ് കളിൽ നിന്നായി 18 വനിതകളെയാണ് യാത്ര ശ്രീ അംഗങ്ങളായി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത്തരം ഒരു സംരംഭം. ട്രാവലാൻഡ് & ടൂറിസം കോഴ്സ് കഴിഞ്ഞവർ അടക്കം അംഗങ്ങൾ എല്ലാവരും തന്നെ ബിരുദധാരികളാണ്. കുടുംബശ്രീയുടെയും ബിആർഡി സിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇവർക്കായി പരിശീലനം നൽകിയിരുന്നു. ജില്ലക്ക് അകത്തും പുറത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടുത്തുകയും വിനോദസഞ്ചാര കേന്ദ്രങ്ങൾ ആക്കി മാറ്റാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുകയും യാത്രാശ്രീയിലൂടെ ടെ ലക്ഷ്യമിടുന്നത്. നാട്ടുകാരെ കൂടി ഉൾപ്പെടുത്തി വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന തരത്തിൽ ഉത്തരവാദിത്ത ടൂറിസം ആണ് യാത്ര ശ്രീ നടപ്പാക്കുക. ജില്ലയിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരം നടത്തുന്നവർക്കും യാത്രാശ്രീയുടെ നേതൃത്വത്തിൽ ടൂറിസം പാക്കേജുകൾ നൽകും. നവംബർ പത്തിന് യാത്രാ ശ്രീ യുടെ നേതൃത്വത്തിൽ 75 മൈസൂർ ഊട്ടി ആദ്യ യാത്ര നടത്തും. വലിയപറമ്പ് പള്ളിക്കര എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രണ്ട് ഗ്രൂപ്പുകളായാണ് യാത്രശ്രീ യുടെ പ്രവർത്തനം. ബേക്കൽ കോട്ടക്കുന്നിൽ ബി ആർ ഡി സി യുടെ ഓഫീസിന് തൊട്ടടുത്താണ് യാത്ര ശ്രീ ഓഫീസ് പ്രവർത്തിക്കുന്നത്. ഫോൺ :9188842937




Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close