
മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചക്കമഹോത്സവം ഗ്രാമ രുചി 2023 അരങ്ങ് വിജയികൾക്കുള്ള അനുമോദനവും മേക്കാട്ട് നടന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു
മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചക്കമഹോത്സവം ഗ്രാമ രുചി 2023 അരങ്ങ് വിജയികൾക്കുള്ള അനുമോദനവും മേക്കാട്ട് നടന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു
. പ്രശസ്ത സിനിമാതാരം സതീഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രകാശൻ മടിക്കൈ വൈസ് പ്രസിഡണ്ട് മടിക്കൈ ഗ്രാമപഞ്ചായത്ത് , ലോക്കൽ സെക്രട്ടറി ബി ബാലൻ,വാർഡ് മെമ്പർമാർ ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റീന കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷത വഹിച്ചു. പ്രകാശൻ നന്ദി രേഖപ്പെടുത്തി
പഞ്ചായത്തിലെ 15 വാർഡുകളിൽ നിന്നായി ഓരോ കുടുംബശ്രീ യൂണിറ്റിൽ നിന്നും ചക്ക കൊണ്ടുള്ള വിവിധതരം വിഭവങ്ങൾ മേളയിൽ എത്തിയവർ ആസ്വദിച്ചും രുചിച്ചും സന്തോഷം പങ്കിട്ടു. 300 ൽ പരം ചക്ക വിഭവങ്ങളാണ് ചക്ക മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നത്
‘