വാസ്തുകലയിൽ സുവർണ – രജത പുരസ്കാരങ്ങൾ നേടി സച്ചിൻ രാജും ആനന്ദും.
വാസ്തുകലയിൽ സുവർണ – രജത പുരസ്കാരങ്ങൾ നേടി സച്ചിൻ രാജും ആനന്ദും.
കാഞ്ഞങ്ങാട്: ആർക്കിടെക്റ്റുമാരുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് നൽകുന്ന ഉന്നത പുരസ്കാരത്തിന് അർഹരായി കാഞ്ഞങ്ങാട്ടുകാരായ രണ്ട് യുവ ആർക്കിടെക്റ്റുകൾ . വാസ്തുകലയിലെ ഉന്നത പുരസ്കാരം ഇതാദ്യമായി കാസർകോട്,കണ്ണൂർ ജില്ലയിലേക്കെത്തിച്ച് ജില്ലയ്ക്ക് അഭിമാനമായി മാറിയിരിക്കയാണ്
എലൈൻ സ്റ്റുഡിയോ,കാഞ്ഞങ്ങാട് സംരംഭകരായ സച്ചിൻ രാജും ആനന്ദും.കേരളത്തിലെ ഏറ്റവും മികച്ച വീടിന്റെ രൂപകല്പനയ്ക്ക് നൽകുന്ന ഗോൾഡ് മെഡൽ ആണ് സച്ചിൻ രാജിന് ലഭിച്ചത്. അമ്പലത്തറ മീങ്ങോത്തെ ആർട്ടിസ്റ്റ് പ്രസാദ് കാനത്തുങ്കാലിന്റെയും രമ്യ പ്രസാദിന്റെയും വീടിന്റെ രൂപകല്പനയ്ക്കാണ് അംഗീകാരം. മടിക്കൈ അമ്പലത്തുകരയിലെ ജോയ് എൽവിസ്, സിന്ധു ഷെറിൻ ദമ്പതികൾക്കായി രൂപകല്പന ചെയ്ത ജോയ് ഹൗസിനാണ് ആനന്ദിന് ഉത്തരവാദിത്ത ബോധമുള്ള ആർക്കിടെക്റ്റിനുള്ള രജത മെഡൽ ലഭിച്ചത്. ആകെ ലഭിച്ച 225 അപേക്ഷകളിൽ നിന്നും ചുരുക്കപ്പട്ടികയിൽ ഇടം നേടിയ അറുപത് രൂപകല്പനകൾ വിദഗ്ധ ജൂറി സന്ദർശിച്ച ശേഷമാണ് അവാർഡിനുള്ള പ്രാഥമിക പട്ടിക നിശ്ചയിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് കണ്ണൂർ ചാപ്റ്റർ ആതിഥേയത്വം വഹിച്ച അവാർഡ് ദാന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിൽ നിന്ന് സച്ചിൻ രാജും ആനന്ദും അവാർഡ് ഏറ്റുവാങ്ങി. സഹപാഠികളായ ഈ യുവ ആർക്കിടെക്റ്റുമാർ അഞ്ചു വർഷം മുമ്പാണ് എലൈൻ സ്റ്റുഡിയോ ആരംഭിച്ചത്. കാഞ്ഞങ്ങാട് സൗത്തിലെ അഡ്വ.കെ.രാജീവന്റെയും ജൂലിയറ്റിന്റെയും മകനാണ് സച്ചിൻ രാജ് . കരിവെള്ളൂർ മണക്കാട്ടെ സുരേഷ് നമ്പൂതിരിയുടെയും ലതയുടെയും മകനാണ് ആനന്ദ്.
സച്ചിൻ രാജ് (ഫോൺ : 9488049614)
ആനന്ദ് 🙁 ഫോൺ : 9446628262)