ജില്ലാതല ക്വിസ് മത്സരം ആഗസ്ത് 5 ന് രാവിലെ 10 മണിക്ക്
ജില്ലാ ഒളിമ്പിക് വേവ് ജില്ലയിലെ ഹൈസ്കൂൾ
ഹയർ സെക്കന്ററി കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കോവഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒളിംപിക്സും ലോകവും എന്നതാണ് വിഷയം. ആഗസ്റ്റ് 5- ന് രാവിലെ 10 മണിക്ക് ഹോസ്ദുർഗ്ഗ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് മത്സരം. ഒരു വിദ്യാലയത്തിൽ നിന്നും 2 പേരുടെ ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. പ്രിൻസിപ്പൽ / ഹെഡ് മാസ്റ്ററുടെ സാക്ഷി പത്രം കൊണ്ടു വരണം. മാത്രമല്ല മത്സരത്തിൽ പങ്കെടുക്കുന്നവർ 24 മണിക്കൂർ മുമ്പ് ആന്റിജൻ / RTPCR Test നടത്തിയത്തിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ അവരുടെ പേര് , സ്കൂൾ , ക്ലാസ്, ഫോൺ നമ്പർ ഇവ 9846514781, 944 6050157- എന്നീ നമ്പറുകളിലെ വാട്ട്സാപ്പിൽ ആഗസ്റ്റ് 3 ന് അകം റജിസ്റ്റർ ചെയ്യണം.
Live Cricket
Live Share Market