കേരള കർഷക സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കേരള കർഷക സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കാഞ്ഞങ്ങാട്: റബ്ബർ ആക്ട് പിൻവലിക്കുക, സ്പൈസസ് ആക്ട് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കർഷക സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റീജിയണൽ റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കർഷക സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി. ജനാർദ്ദനൻ, സംസ്ഥാന കമ്മിറ്റി അംഗം എം.വി. കോമൻ നമ്പ്യാർ, കെ. ആർ.ജയാനന്ദ, ടി.പി. ശാന്ത, മൂലക്കണ്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി കാഞ്ഞങ്ങാട് വ്യാപാര ഭവൻ പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിൽ കർഷക സംഘത്തിന്റെ നിരവധി പ്രവർത്തകർ പങ്കെടുത്തു.