ചതുരക്കിണർ മുതൽ മേക്കാട്ട് സ്കൂൾ വരെയുള്ള റോഡ് സൈഡിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സഞ്ചരിക്കുന്നതിന് നടപ്പാത നിർമ്മിക്കണമെന്ന് അടുക്കത്ത് പറമ്പ് നീതി പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
നടപ്പാത നിർമ്മിക്കണം
അടുക്കത്ത് പറമ്പ് നീതിപുരുഷ സ്വയം സഹായ സംഘത്തിൻ്റെ വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞു. ചതുരക്കിണർ മുതൽ മേക്കാട്ട് സ്കൂൾ വരെയുള്ള റോഡ് സൈഡിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സഞ്ചരിക്കുന്നതിന് നടപ്പാത നിർമ്മിക്കണമെന്ന് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. മെക്കാഡം റോഡ് ആയതിനു ശേഷം വാഹനങ്ങൾ സഞ്ചരിക്കുന്നത് അമിത വേഗതയിൽ ആയതിനാൽ കൃത്യമായ നടപ്പാത ഇല്ലാത്തത് വൻ അപകടകൾ ക്ഷണിച്ചു വരുത്തും.
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് കെ.വി.ചന്ദ്രൻ / സെക്രട്ടറി എ.വി.പ്രസാദ് എന്നിവരെ തെരെഞ്ഞെടുത്തു.
Live Cricket
Live Share Market