ലോക വനിതാ ദിനത്തിൽ ആശാ പ്രവർത്തകയെ ആദരിച്ച് കാഞ്ഞങ്ങാട് ജെ.സി.ഐ.
ലോക വനിതാ ദിനത്തിൽ ആശാ പ്രവർത്തകയെ ആദരിച്ച് കാഞ്ഞങ്ങാട് ജെ.സി.ഐ.
കാഞ്ഞങ്ങാട്: മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജെ.സി.ഐ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിത ദിനത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ 13 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ് പാർട്ട് യൂണിറ്റിലെ ആശാവർക്കർ സി. സവിത റാണിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. ഐ. പി. പി. ജെ. സി. ഡോക്ടർ നിതാന്ത് ബാൽ ശ്യാം പരിപാടി ഉദ്ഘാടനം ചെയ്തു. ജെ. സി.ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് ജെ. സി.
ബി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് ജെ.സി.
എൻ. സുരേഷ് ആശാവർക്കർ സവിതറാണിയെ പൊന്നാട അണിയിക്കുകയും പ്രസിഡണ്ട് ബി. സുനിൽകുമാർ ഉപഹാരം കൈമാറുകയും ചെയ്തു. ചടങ്ങിൽ മുൻ പ്രസിഡണ്ടുമാരായ ജെ. സി.സുരേഷ് ബാബു, ജെ.സി. പ്രഭാകരൻ അവതാർ, ജെ.സി.സുമേഷ് സുകുമാരൻ, എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ഭാരതി സുനിൽ സ്വാഗതവും ട്രഷറർ ചാന്ദേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു
ജെ. സി. മധുസൂദനൻ വെള്ളിക്കോത്ത്,ജെ.സി ജോബി,ആശാവർക്കർ മാരായ പി. ഓമന,രജനി രാജൻ എന്നിവർ സംബന്ധിച്ചു. 13 വർഷമായി ആരോഗ്യമേഖലയിൽ ആശാ പ്രവർത്തകയായി സേവനമനുഷ്ഠിക്കുന്ന തനിക്ക് ഇന്നുവരെ ലഭിക്കാത്ത ആദരവാണ് ജെ.സി.ഐ കാഞ്ഞങ്ങാട് ചാപ്റ്ററിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ആദരവിന് നന്ദി പറഞ്ഞുകൊണ്ട് ആശ പ്രവർത്തക സവിതറാണി സൂചിപ്പിച്ചു.