
*’എന്റെ മരം….എന്റെ ക്യാമ്പസ്’* കാഞ്ഞങ്ങാട്ട് – ജനിതക വൈവിധ്യങ്ങളാൽ സമ്പന്നമായ അന്യം നിന്ന് പോകുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ മരം . എന്റെ കലാലയം എന്ന മുദ്രാവാകുമായി ഹരിതവൽക്കരണ പദ്ധതിക്ക് നെഹ്റു കോളജിൽ തുടക്കമായി
*’എന്റെ മരം….എന്റെ ക്യാമ്പസ്’* കാഞ്ഞങ്ങാട്ട് – ജനിതക വൈവിധ്യങ്ങളാൽ സമ്പന്നമായ അന്യം നിന്ന് പോകുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ മരം . എന്റെ കലാലയം എന്ന മുദ്രാവാകുമായി ഹരിതവൽക്കരണ പദ്ധതിക്ക് നെഹ്റു കോളജിൽ തുടക്കമായി.
ഗ്രീൻ ഇനിഷ്യേറ്റിവ് സെന്റെറും എൻ.എസും എസും ചേർന്നാണ് പദ്ധതി നടപ്പിലാകുന്നത്. ഗോ ‘ *ഗ്രീൻ ഗോ ലൈവ് ലി’* എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഔഷധ തോട്ടം നിർമ്മാണം ട്രീ ചലഞ്ച് എന്നിവ നടപ്പിലാക്കുന്നു.കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ.വി.സുജാത പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ . കെ.വി മുരളി അധ്യക്ഷനായി. കോളജ് മാനേജർ ഡോ.കെ.വിജയരാഘവൻ മുഖ്യാതിഥിയായി. മാനേജ്മെന്റ് പ്രതിനിധികളായ സുബൈർ കമ്മാടത്ത് , കെ.രാമനാഥൻ , വി.പി ദിവാകരൻ നമ്പ്യാർ,ഡോ എ മുരളീധരൻ, പി കുഞ്ഞിരാമൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വി.വിജയകുമാർ , ഡോ.പി.കെ പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.
ക്യാമ്പസിൽ ആകെ500 ഓളം വൃക്ഷത്തൈകൾ വെച്ച് പഠിപ്പിക്കുന്നതോടൊപ്പം സംരക്ഷിക്കുന്നതിനുംലക്ഷ്യമിട്ടാണ്പദ്ധതി നടപ്പിലാക്കുന്നത്