സംഘാടക സമിതി രൂപീകരണം
സംഘാടക സമിതി രൂപീകരണം
മാന്യരേ,
കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവം മെയ് 5,6,7 തീയതികളിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് കേരള സർക്കാരിൻ്റെ വാർഷികാഘോഷം എൻ്റെ കേരളം – പ്രദർശന വിപണനമേളയുടെ ഭാഗമായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. പുസ്തകോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം നാളെ ( ഏപ്രിൽ 22 ശനിയാഴ്ച) അലാമിപ്പള്ളി ഫ്രൻ്റ്സ് ക്ലബ്ബിൽ വൈകിട്ട് 3.30ന് ചേരുന്നതാണ്. യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെയും അജാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെയും മുഴുവൻ ഗ്രന്ഥശാല ഭാരവാഹികൾ, വിവിധ സാമൂഹ്യ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ,ലൈബ്രറി കൗൺസിലിൻ്റെ ജില്ലാ എക്സി.കമ്മിറ്റിയംഗങ്ങൾ, നാല് താലൂക്കിലെയും എക്സി.കമ്മിറ്റിയംഗങ്ങൾ, ഹൊസ്ദുർഗ് താലൂക്കിലെ പഞ്ചായത്ത് / മേഖലാ സമിതി കൺവീനർമാർ എന്നിവർ പങ്കെടുക്കണമെന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു.
എന്ന്
കെ വി കുഞ്ഞിരാമൻ
(ചെയർമാൻ)
ഡോ.പി.പ്രഭാകരൻ
(കൺവീനർ)
കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി