കച്ചവടത്തിന്റെ കാലത്ത് നാട്ടു നന്മകളെ നാം മുറുകെ പിടിച്ചില്ലെങ്കിൽ സ്നേഹം പോലും കച്ചവടച്ചരക്കായിത്തീരും എന്ന ഓർമ്മപ്പെടുത്തലുമയി ” കാവൽ മരം” നാടകം

കച്ചവടത്തിന്റെ കാലത്ത് നാട്ടു നന്മകളെ നാം മുറുകെ പിടിച്ചില്ലെങ്കിൽ സ്നേഹം പോലും കച്ചവടച്ചരക്കായിത്തീരും എന്ന ഓർമ്മപ്പെടുത്തലുമയി ” കാവൽ മരം” നാടകം

എല്ലാം കമ്പോളവത്കരിക്കുന്ന പുതിയ കാലത്ത് പഴയ നാട്ടു നന്മകളെ നമ്മൾ മുറുകെ പിടിക്കേണ്ടതിന്റെ പ്രാധാന്യം വരച്ചുകാട്ടുന്ന നാടകം കാവൽ മരം ജനശ്രദ്ധ നേടുന്നു. തിമിരി കോട്ടു മൂല വിജയ കലാസമിതി അവതരിപ്പിക്കുന്ന നാടകം ഇതിനോടകം തന്നെ ഏറെ ചർച്ചയായിട്ടുണ്ട്. ഗ്രാമത്തിലെ ഒരു മരച്ചുവട്ടിലെ ആഴ്ച്ചച്ചന്തയെ കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ മുന്നേറുന്നത്. ചന്തയിലെ കച്ചവടക്കാരും കടലക്കാരനും തെരുവു സർക്കസും മദ്യപാനിയും കാണികളിൽ ഗൃഹാതുര ചിന്തകളുണർത്തുന്നവയാണ്.
നടൻമാരുടെ ശരീര ഭാഷയെ ഉപയോഗപ്പെടുത്തി ലളിതാവതരണ ശൈലിയിലാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രൊസീനിയൻ തിയേറ്ററിന്റെയും തെരുവ് നാടകത്തിന്റെയും സങ്കേതങ്ങളെ സമന്വയിപ്പിച്ച രീതി നാടകത്തെ വ്യത്യസ്തമാക്കുന്നു.
വിജേഷ് കാരിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

രാമകൃഷ്ണൻ തിമിരി, ശ്രീധരൻ തിമിരി, രവി ഞാണംകൈ, പ്രവീൺ പ്രകാശ്, ശ്രീധരൻ കോട്ടുമൂല, ചന്ദ്രൻ ഞാണം കൈ, മധു കൽനട തിമിരി, മൃദുലഭായി, ജ്യോതി രമേശ്, സിന്ധു നായർ, വൈഗ പ്രകാശ്, ദേവാമൃതരഞ്ജിത്ത്, ആദിത്യമനോമി, ശിവാനി, ജെനി കൃഷ്ണ, അനുശ്രീ പവിത്രൻ എന്നിവർ വിവിധ വേഷങ്ങളിലെത്തുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close