![](https://raareedenewsplus.com/r3e/uploads/2023/04/Screenshot_2023-04-23-19-46-30-21_7352322957d4404136654ef4adb64504-780x405.jpg)
പുസ്തക ദിനത്തിൽ കരിവെള്ളൂരിലെ അക്ഷര മുത്തശ്ശിക്ക് യുവ കലാ സാഹിതി യുടെ ആദരം
പുസ്തക ദിനത്തിൽ കരിവെള്ളൂരിലെ അക്ഷര മുത്തശ്ശിക്ക് യുവ കലാ സാഹിതി യുടെ ആദരം
ലോക പുസ്തക ദിനത്തോട് അനുബന്ധിച്ച് കരിവെള്ളൂർ പലിയേരി കൊവ്വലിലെ അക്ഷര മുത്തശ്ശി ആറ്റാച്ചേരി പാർവ്വതിക്ക് യുവകലാ സാഹിതി ആദരിച്ചു. വായന നിത്യ ശീലമാക്കിയ പാർവതി നൂറു കണക്കിന് പുസ്തകം വായിച്ചിട്ടുണ്ട്. കവി മാധവൻ പുറച്ചേരി പൊന്നാട അണിയിച്ചു. യുവ കലാ സാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി അജയ കുമാർ കരിവെള്ളൂർ, വിനോദ് കുമാർ കെ , കരിമ്പിൽ സുകുമാരൻ , മിഥുൻ . കെ എന്നിവർ , കരിവെള്ളൂർ രാജൻ പങ്കെടുത്തു.
Live Cricket
Live Share Market