കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്സിന്റെ അവധിക്കാല ക്യാമ്പ് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുമാരി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു
*സ്റ്റുഡൻസ് പോലീസ് കാഡറ്റ് ക്യാമ്പ് ആരംഭിച്ചു.*
കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്സിന്റെ അവധിക്കാല ക്യാമ്പ് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുമാരി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു
. പൊതു സമൂഹത്തിൽ എസ് പി. സി യുടെ പ്രവർത്തനങ്ങളും സേവന മേഖലകളും വളരെ സ്വീകാര്യത നേടിയിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.ഹെഡ്മിസ്ട്രസ് ശ്രീമതി സി വി ശ്രീരേഖ ടീച്ചർ സ്വാഗതവും ,ചീമേനി എസ് ഐ ശ്രീ ബാബു എ അധ്യക്ഷതയും വാർഡ് മെമ്പർ കെ വി വിജയൻ ,സ്കൂൾ വികസന സമിതി ചെയർമാൻ ഗോപാലകൃഷ്ണൻ ,വാർഡ് മെമ്പർ പി വി ചന്ദ്രൻ ,മദർ പി ടി എ പ്രസിഡൻറ് സുമ എന്നിവർ ആശംസയും അർപ്പിച്ചു.എസ് പി സി സിപിഒ ശ്രീമതി സുജ വി നന്ദി രേഖപ്പെടുത്തി.നാല് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ഇന്ന് save food & energy. എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ” I am the solution ” എന്നതാണ് ഈ വർഷത്തെ ക്യാമ്പ് പ്രമേയം. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അജിത് മാസ്റ്റർ കാഡ റ്റ്സുമായി സംവദിച്ചു. SPC സർട്ടിഫിക്കറ്റ് വിതരണവും നടന്നു. 27-ാം തീയ്യതി വൈകീട്ട് നടക്കുന്ന പാസിംങ്ങ് ഔട്ട് പരേഡോടു കൂടി ക്യാമ്പ് സമാപിക്കുo. SPC CPO, ശ്രീ.ഗോപീകൃഷ്ണൻ Drill Instructor പ്രദീപ് എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾ ക്യാമ്പിന് ആവശ്യമായ സഹകരണം നൽകി.