
പ്ലാസ്റ്റിക് മാലിന്യം ..നിയമ നടപടികൾ കർശനമാക്കി ബദിയടുക്ക പഞ്ചായത്തും ആരോഗ്യവകുപ്പും.*
*പ്ലാസ്റ്റിക് മാലിന്യം ..നിയമ നടപടികൾ കർശനമാക്കി ബദിയടുക്ക പഞ്ചായത്തും ആരോഗ്യവകുപ്പും.*
ബദിയടുക്ക പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും ,കത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മിന്നൽ പരിശോധന നടത്തി . ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ രാജേന്ദ്ര ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ബിജുമോൻ തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ശ്രീ രാജേഷ് .കെ .എസ് ,ഷാക്കിർ കെ .കെ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം വഹിച്ചു . പരിശോധനയിൽ രണ്ടു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് കത്തിക്കുന്നതും നാലു ക്വാർട്ടേഴ്‌സുകളിലായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതും പഞ്ചായത്ത് ,ആരോഗ്യ വകുപ്പ് അധികൃതർ പിടികൂടി .
പഞ്ചായത്ത് സെക്രട്ടറി ശ്രീ രാജേന്ദ്ര ബാബു പിടികൂടിയ ആറുപേർക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി .പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതോ വലിച്ചെറിയുന്നതോ പിടിക്കപ്പെട്ടാൽ പൊതു ജനാരോഗ്യ നിയമപ്രകാരം കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളും എന്ന് ബദിയടുക്ക ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ബിജുമോൻ തോമസ് അറിയിച്ചു .തുടർന്നും രാത്രി കാല പരിശോധനയ്ക്കായി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പുതിയ സ്‌ക്വാഡ് രൂപീകരിച്ചു .മാലിന്യ മുക്ത പഞ്ചായത്തിനായി നമുക്ക് ഏവർക്കും ഒരുമിച്ച് ശ്രമിക്കാം .