
കണ്ടൽ ചെടികൾ നട്ടു* മധ്യവേനൽ അവധികാലത്തും പ്രകൃതി സംരക്ഷണ മേഖലയിൽ കർമ നിരതരായി തൃക്കരിപ്പൂർ ഗവണ്മെന്റ് വി എച്ച് എസ് എസ് ലെ എൻ എസ് എസ് യൂണിറ്റ്ലെ വോളന്റീർമാർ.
*കണ്ടൽ ചെടികൾ നട്ടു*
മധ്യവേനൽ അവധികാലത്തും പ്രകൃതി സംരക്ഷണ മേഖലയിൽ കർമ നിരതരായി
തൃക്കരിപ്പൂർ ഗവണ്മെന്റ് വി എച്ച് എസ് എസ് ലെ എൻ എസ് എസ് യൂണിറ്റ്ലെ വോളന്റീർമാർ.
കവ്വായി കായലിൽ ഇടയിലേക്കാട് കേന്ദ്രീകരിച്ചു കഴിഞ്ഞ അക്കാദമിക വർഷത്തിൽ യൂണിറ്റ് ആരംഭിച്ച ഹരിത തീരം പ്രൊജക്റ്റ് ന്റെ ഭാഗമായാണ് ഇപ്രാവശ്യവും വിദ്യാർത്ഥികൾ കണ്ടൽ തൈകൾ നട്ടത്. പ്രാദേശിക കണ്ടൽ സംരക്ഷക പ്രവർത്തകരുടെ സഹകരണത്തോടെ മൂന്നു വർഷം കൊണ്ട് ആയിരം കണ്ടൽ ചെടികൾ നട്ടു സംരക്ഷിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇടയിലെക്കാട് ലെ കണ്ടൽ സംരക്ഷകനായ ഒ രാജേട്ടനാണ് കഴിഞ്ഞ രണ്ടു തവണയും വിത്ത് ശേഖരിച്ചു തൈകൾ ഉണ്ടാക്കി വിദ്യാർഥികൾക്കൊപ്പംകണ്ടൽ തൈകൾ നടാൻ കൂടിയത്.നട്ട തൈകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിലും തുടർന്നുള്ള ദിനങ്ങളിൽ രാജേട്ടനൊപ്പം എൻ എസ് എസ് വോളന്റീർമാരുണ്ടാവും.
തൈകൾ നടുന്ന ചടങ്ങിലും പ്രവർത്തനത്തിലും സ്കൂൾ പി ടി എ പ്രസിഡന്റ് അസീസ് കൂലേരി, പി ടി എ വൈസ് പ്രസിഡന്റ് എം രജീഷ് ബാബു, ടി സമദ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി കെ രാജേഷ്, അധ്യാപകരായ കെ സാജു, കെ ആതിര, വോളന്റീർ സെക്രട്ടറിമാരായ ആകാശ്, അജ്മന എന്നിവർ നേതൃത്വം നൽകി