
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന് അട്ടേങ്ങാനത്ത് ഗംഭീര തുടക്കം.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന് അട്ടേങ്ങാനത്ത് ഗംഭീര തുടക്കം.
ബേളൂർ ഗവ.യു.പി.സ്കൂളിൽ നടക്കുന്ന ദ്വിദിന സമ്മേളനം നാളെ വൈകീട്ട് സമാപിക്കും.
അട്ടേങ്ങാനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ബേളൂർ ഗവ.യു.പി.സ്കൂളിൽ ആരംഭിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടരി ടി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവ കേരളം എന്ന വിഷയത്തിലുള്ള പ്രഭാഷണത്തോടെയാണ് തുടക്കം. കാസർകോട്, ഹൊസ്ദുർഗ്, പരപ്പ, തൃക്കരിപ്പൂർ മേഖലകളിൽ നിന്ന് തെരെഞ്ഞെടുത്ത നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം നാളെ സമാപിക്കും.
കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി കെ.ടി. സുകുമാരൻ , പ്രസിഡണ്ട് ഡോ.എം.വി.ഗംഗാധരൻ കേന്ദ്ര നിർവാഹക സമിതിയംഗം എൻ. ശാന്തകുമാരി , വി.പി. സിന്ധു , കെ.പ്രേംരാജ്, എ. നാഗേഷ്, എം. രമേശൻ സംസാരിച്ചു. ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ മുഖ്യാതിഥിയായി.
ഡോ.എം.വി.ഗംഗാധരൻ ,വി.ടി. കാർത്യായനി (പ്രസീഡിയം ) കെ.ടി. സുകുമാരൻ , പി.കുഞ്ഞിക്കണ്ണൻ, കെ.പ്രേംരാജ് , വി.പി. സിന്ധു , ഡോ.സി.രാമകൃഷ്ണൻ (സ്റ്റീയറിംഗ് ) ബിനീഷ് മുഴക്കോം, ഗീത.ആർ ( മിനുട്ട്സ്), പ്രഫ.എം.ഗോപാലൻ, ബാലകൃഷ്ണൻ കൈരളി , പി.ബാബുരാജ്, എം.കെ. വിജയകുമാർ , എ.എം.ബാലകൃഷ്ണൻ ( പ്രമേയം), എം.മാധവൻ നമ്പ്യാർ (റെജിസ്ട്രേഷൻ ) എന്നിവരടങ്ങിയ ടീമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.