*തീ തുപ്പുന്ന ‘പറക്കും ദിനോസർ ‘ -ചീമേനി ഫെസ്റ്റ് നഗരി രിയിലെ* *പുതു താരം, ഒപ്പം കിംഗ് കോങ്ങും!*

*തീ തുപ്പുന്ന ‘പറക്കും ദിനോസർ ‘ -ചീമേനി ഫെസ്റ്റ് നഗരി രിയിലെ* *പുതു താരം, ഒപ്പം കിംഗ് കോങ്ങും!*

ചീമേനി: ചീമേനി മുണ്ട്യ കളിയാട്ടത്തോടനുബന്ധിച്ച് സിപ്റ്റ ചീമേനി ആതിഥ്യമരുളുന്ന ചീമേനി ഫെസ്റ്റ് പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, കാണികൾക്ക് വിസ്മയക്കാഴ്ചയൊരുക്കി കഴിഞ്ഞ ദിവസമെത്തിയ ഭീമൻ അതിഥികളാണ്
ഫെസ്റ്റ് നഗരിയിലെ പുതുതാരങ്ങൾ !
അമ്യൂസ്മെന്റ് റൈഡുകൾക്കപ്പുറം ആരെയും ആകർഷിക്കുംവിധം തലയുയർത്തി നിൽക്കുന്ന *’തീ തുപ്പുന്ന ദിനോസറും ‘*
*കിം കോങ്ങും* ഇതിനകം കുട്ടികളുടെ പ്രിയ കൂട്ടുകാരായിക്കഴിഞ്ഞു.
ഫെസ്റ്റിന്റെ പതിനൊന്നാം ദിനം പ്രശസ്ത സിനിമാ പിന്നണി ഗായകനും ക്ഷേത്രകലാ അക്കാദമി ചെയർമാനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയായെത്തി. തുടർന്ന് ആവണി പ്രോഗ്രാം ഏജന്റ് പവിത്രൻ നീലേശ്വരം അണിയിച്ചൊരുക്കിയ കോഴിക്കോട് നന്ദനം ഓർക്കസ്ട്രയുടെ ‘മ്യൂസിക്കൽ ഡാൻസ് നൈറ്റ് മെഗാഷോ ‘ ആസ്വാദകരുടെ മനം കവർന്നു. ഷോയുടെ ഭാഗമായി അനീഷ് പരപ്പ യും സംഘവും അവതരിപ്പിച്ച ഫയർ ഡാൻസ് , ഗ്ലോബ് ഡാൻസ് ഉൾപ്പെടെയുള്ള പുതുമയാർന്ന ഇനങ്ങൾ കാഴ്ചക്കാർക്ക് നവ്യാനുഭവമായി.
ഇന്ന് (മെയ് 14 ) രാത്രി 9.30 ന് നാലു വയസ്സുകാരി റാനിയ റഫീഖ് നയിക്കുന്ന മാപ്പിള കലാമേളയിൽ ഇമ്പമാർന്ന പാട്ടുകൾക്കൊപ്പം അറബി ഡാൻസ് , സൂഫി ഡാൻസ് , ഒപ്പന, കോൽക്കളി തുടങ്ങിയ കലാരൂപങ്ങളും വേദിയിലെത്തും.
കയ്യൂർ-ചീമേനി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരെ പങ്കെടുപ്പിച്ചുകൊണ്ട് നാളെ (മെയ് 14 ) രാത്രി 8.30 ന് നടക്കുന്ന ലീഡേഴ്സ് മീറ്റ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ജൂനിയർ വിന്നർ പല്ലവി രതീഷ് നയിക്കുന്ന ഗാനമേള ഫെസ്റ്റ് നഗരിയെ സംഗീത സാന്ദ്രമാക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close