
നവകേരള നിർമിതിക്ക് കർമ്മ പദ്ധതികളുമായി പരിഷത്ത് 140 പദയാത്രകൾ . 420 ദിവസങ്ങൾ . 2000 സ്വീകരണ കേന്ദ്രങ്ങൾ.
നവകേരള നിർമിതിക്ക് കർമ്മ പദ്ധതികളുമായി പരിഷത്ത്
140 പദയാത്രകൾ . 420 ദിവസങ്ങൾ . 2000 സ്വീകരണ കേന്ദ്രങ്ങൾ.
അട്ടേങ്ങാനം : നവകേരള നിർമിതിക്ക് നൂതനങ്ങളായ കർമ്മ പദ്ധതികൾക്ക് രൂപം കൊടുത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം സമാപിച്ചു.
അട്ടേങ്ങാനം ഗവ.യു.പി.സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ നവകേരളത്തിന്റെ സാക്ഷാൽക്കാരത്തിനായി മേഖല തലത്തിൽ 140 പദയാത്രകൾ സംഘടിപ്പിക്കും. മൂന്നു ദിവസങ്ങൾ കൊണ്ട് 2000 സ്വീകരണ കേന്ദ്രത്തിലൂടെ ഒരു ലക്ഷം പേരുമായി പദയാത്ര നേരിട്ട് സംവദിക്കും. ഡോ.സി.രാമകൃഷ്ണൻ , സംസ്ഥാന സെക്രട്ടരി കെ.വിനോദ് കുമാർ , പി. കുഞ്ഞിക്കണ്ണൻ , യു. തമ്പാൻ നായർ , വി.പി. വിഷ്ണു, എ.എം. ബാലകൃഷ്ണൻ പ്രഫ.എം.ഗോപാലൻ, വി.വി. ശാന്ത ടീച്ചർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.ടി. കാർത്യായനി പ്രസി.) പി.പി.രാജൻ, എം.മാധവൻ നമ്പ്യാർ (വൈ.പ്രസി.) കെ.ടി. സുകുമാരൻ (സെക്രട്ടരി )കെ.എം. കുഞ്ഞിക്കണ്ണൻ, കെ. ഷീല (ജോ.സെക്രട്ടരി ) പി.കുഞ്ഞിക്കണ്ണൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
വി.ടി. കാർത്യായനി.
കെ.ടി. സുകുമാരൻ ,
പി.കുഞ്ഞിക്കണ്ണൻ