
സൂപ്പർ ഹിറ്റ് ഗാനവുമായി കുഞ്ഞു ഗായിക റാനിയ റഫീഖ് ചീമേനി ഫെസ്റ്റ് വേദിയിൽ* – *കാണികൾക്ക് ഹരം പകർന്ന് അറബി ഡാൻസും സൂഫി ഡാൻസും*
*സൂപ്പർ ഹിറ്റ് ഗാനവുമായി കുഞ്ഞു ഗായിക റാനിയ റഫീഖ് ചീമേനി ഫെസ്റ്റ് വേദിയിൽ* – *കാണികൾക്ക് ഹരം പകർന്ന് അറബി ഡാൻസും സൂഫി ഡാൻസും*
ചീമേനി:
മലയാളികൾ നെഞ്ചേറ്റിയ ‘പാവാട വേണം..മേലാട വേണം.. പഞ്ചാരപ്പനങ്കിളിക്ക് ‘ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനവുമായി നാലു വയസ്സുകാരി റാനിയ റഫീഖ് വേദിയിലെത്തി യപ്പോൾ ചീമേനി ഫെസ്റ്റ് നഗരിയിൽ തടിച്ചു കൂടിയ ആയിരങ്ങൾ നിറഞ്ഞ കയ്യടിയോടെ കുഞ്ഞു പാട്ടുകാരിയെ വരവേറ്റു.
ആൽബം സിങ്ങറും പ്രോഗ്രാം കോർഡിനേറ്ററുമായ റാഫി ആലക്കോട് അണിയിച്ചൊരുക്കിയ മാപ്പിളകലാമേളയുടെ ഭാഗമായാണ് റാനിയ ചീമേനിയിലെത്തിയത്. ഒപ്പന,കോൽക്കളി , അറബി ഡാൻസ് , സൂഫി ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന നൃത്ത ഇനങ്ങൾക്കൊപ്പം അടി പൊളിപ്പാട്ടുകളുമായി റാഫിയും സംഘവും രണ്ടര മണിക്കൂറോളം വേദിയിൽ നിറഞ്ഞാടി.
ചീമേനി ഫെസ്റ്റിന്റെ പതിമൂന്നാം ദിനമായ ഇന്ന് രാത്രി 9.30 ന് ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ജൂനിയർ വിന്നർ പല്ലവി രതീഷ് നയിക്കുന്ന കണ്ണൂർ സ്റ്റാർ വോയ്സ് ഓർക്കസ്ട്രയുടെ ഗാനമേളയാണ് കലാസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്.
ചീമേനി മുണ്ട്യ കളിയാട്ടത്തിന്റെയും സിപ്റ്റ ചീമേനി ആതിഥ്യമരുളുന്ന ചീമേനി ഫെസ്റ്റിന്റെയും സമാപന ദിവസമായ നാളെ (മെയ് 16 ന് ) വൈകുന്നേരം 6.30 മുതൽ പ്രാദേശിക കലാ സംഘങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, തിരുവാതിര, വിളക്കാട്ടം,സെമി ക്ലാസിക്കൽ ഡാൻസ് തുടങ്ങിയവ വേദിയിൽ അരങ്ങേറും.തുടർന്ന്, മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഒരുപിടി പഴയകാല സിനിമാ -നാടക ഗാനങ്ങളുമായി പയ്യന്നൂർ സിംഗിംഗ് ബെൽസിന്റെ *ഓൾഡ് ഈസ് ഗോൾഡ് ഗാനമേള* ആസ്വാദകർക്ക് അനുഭൂതി പകരും.