
മലയോരത്തിന് അഭിമാനമായി അട്ടേങ്ങാനം
മലയോരത്തിന് അഭിമാനമായി അട്ടേങ്ങാനം
തുടർച്ചയായി 13-ാം വർഷവും SSLC പരീക്ഷയിൽ 100 % വിജയവുമായി തിളങ്ങി നിൽക്കുന്നു അട്ടേങ്ങാനം ഗവ: ഹയർ സെക്കന്ററി സ്കൂൾ. 51 കുട്ടികൾ പരീക്ഷയെഴുതിയ സ്കൂളിൽ 17 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 4 പേർ 9 എ പ്ലസും 2 പേർ 8 എ പ്ലസും നേടി. വിദൂര സ്ഥലങ്ങളിൽ നിന്നും കുന്നും മലയും താണ്ടിവരുന്ന കുട്ടികൾ മികച്ച പ്രകടനത്തിലൂടെ സ്കൂളിന്റെയും നാടിന്റെയും അഭിമാന താരങ്ങളായി മാറി. വളരെ നേരത്തേ തുടങ്ങിയ അധികസമയ ക്ലാസുകളും കഠിന പരിശ്രമവും ആണ് ഈ ഒരു വിജയം സമ്മാനിച്ചത്. കഴിഞ്ഞ മാസം സർവീസിൽ നിന്നു വിരമിച്ച പ്രധാനാധ്യാപിക ശ്രീമതി എൻ.കെ. നിർമല ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ശ്രീ പി.ഗോപി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ, രക്ഷിതാക്കൾ, പി.ടി.എ , എം.പി.ടി.എ , എസ്.എം.സി, അധ്യാപകർ, ഓഫീസ് ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം. അതോടൊപ്പം സ്കൂളിനെ അകമഴിഞ്ഞു സഹായിക്കുന്ന പൂർവ വിദ്യാത്ഥിസംഘടന, പ്രതീക്ഷ യു.എ.ഇ, നാട്ടിലെ സാംസ്കാരിക സ്ഥാപനങ്ങൾ, അട്ടേങ്ങാനത്തെ പൊതു സമൂഹം എന്നിവയും ഈ വിജയത്തിലെ ഘടകങ്ങളാണെന്ന് ശ്രീമതി നിർമല ടീച്ചർ പറഞ്ഞു. മുഴുവൻ ആളുകൾക്കും ഈ വിജയം സമർപ്പിക്കുന്നു. എല്ലാവരെയും അഭിനന്ദിക്കുന്നു