
മഴക്കാല പൂർവ്വ ശുചീകരണം നടത്തി പടന്ന ഹയർ സെക്കൻഡറി NSS
മഴക്കാല പൂർവ്വ ശുചീകരണം നടത്തി പടന്ന ഹയർ സെക്കൻഡറി NSS
പടന്ന: വി.കെ.പി. കെ.എച്ച്.എം. എം.ആർ. വി. ഹയർ സെക്കൻഡറി സ്കൂൾ പടന്നയിലെ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ ശുചീകരണം സംഘടിപ്പിച്ചു. വളണ്ടിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂൾ പരിസരവും പടന്ന ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ പാതയോരങ്ങളും വൃത്തിയാക്കി. ജൈവ മാലിന്യങ്ങളെയും പ്ലാസ്റ്റിക് മാലിന്യങ്ങളെയും തരംതിരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയെ ഏൽപ്പിക്കാൻ ശേഖരിക്കുകയും ചെയ്തു. പരിപാടി പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ പടന്ന ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, വി.കെ.പി. അബ്ദുൾ ജലീൽ, വി. സഞ്ജയ്, എ.വി. രാഹുൽ, മദർ പിടിഎ പ്രസിഡണ്ട് എം.എസ്. ഖൈറുന്നീസ, സീമ കൃഷ്ണൻ, ടി.കെ.എം. അഹമ്മദ് ഷരീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.