
പടന്ന എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ വിജയികളെ അനുമോദിച്ചു
ഉന്നത വിജയികളെ അനുമോദിച്ചു
പടന്ന: പടന്ന എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ വിജയികളെ അനുമോദിച്ചു. ചടങ്ങ് പി.ടി.എ പ്രസിഡണ്ട് പി.കെ.സി. അഷ്കറിന്റെ അദ്ധ്യക്ഷതയിൽ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. പടന്നയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ എന്നും ഓർക്കാവുന്ന വിജയമാണ് ഈ വർഷം വിദ്യാലയം നേടിയത്. എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയവും പതിനാറ് ഫുൾ എ പ്ലസും നേടിയ ആഘോഷത്തിനിടയിൽത്തന്നെ ഹയർ സെക്കൻഡറിയിൽ പന്ത്രണ്ട് എ പ്ലസും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒരു എ പ്ലസും നേടിയത് ഇരട്ടി മധുരമായി. സയൻസ് വിജയ ശതമാനത്തിൽ ചെറുവത്തൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു. പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പി. സുനിൽ കുമാർ, ഹെഡ് മാസ്റ്റർ പി. മുഹമ്മദ് കുഞ്ഞി, പി.ടി.എ വൈസ് പ്രസിഡണ്ടുമാരായ ഇ.പി. പ്രകാശൻ, ഇബ്രാഹിം തട്ടാഞ്ചേരി, മദർ പി.ടിഎ പ്രസിഡണ്ട് എം.എസ്. ഖൈറുന്നീസ, എ.എൻ. അശോക് കുമാർ, എം.സി. ശിഹാബ്, വി.കെ.പി. അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.