
മരങ്ങൾ കൊള്ളുന്ന വെയിലാണ് നമ്മുടെ തണൽ: ബിനേഷ് മുഴക്കോം .*
*മരങ്ങൾ കൊള്ളുന്ന വെയിലാണ് നമ്മുടെ തണൽ: ബിനേഷ് മുഴക്കോം .*
പടന്നക്കടപ്പുറം : മരങ്ങൾ കൊള്ളുന്ന എരിപൊരി വെയിലാണ് നാം അനുഭവിക്കുന്ന തണലെന്ന് പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ബിനേഷ് മുഴക്കോം. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായ് പടന്നകടപ്പുറം ഗവ: ഹയർസെക്കന്ററി സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച തീരസംരക്ഷണ ശൃംഖല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. SPC യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കുന്ന “മധുര വനം ” പദ്ധതിയിൽ കേഡറ്റുകൾക്ക് സംരക്ഷിക്കാനുള്ള ഫലവൃക്ഷതൈകളുടെ വിതരണം വലിയപറമ്പ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ.ശിവകുമാർ
നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ ടി ഗോവിന്ദൻ സ്വാഗതമോതിയ ചടങ്ങിൽ പ്രിൻസിപ്പാൾ ബാബു കെ എ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനും സാംസ്കാരിക പ്രഭാഷകനുമായ
ശ്രീ.ബിനേഷ് മുഴക്കോം
കടലിനു കാവലാൾ തീരസംരക്ഷണ ശൃംഖല ഉദ്ഘാടനം ചെയ്തു. SPC മധുര വനത്തിലേക്കുള്ള വൃക്ഷത്തൈകൾ വലിയ പറമ്പ കൃഷി ഓഫീസർ ശിവകുമാർ കേഡറ്റുകൾക്ക് വിതരണം ചെയ്തു. ചടങ്ങിന് സീനിയർ അസിറ്റന്റ് ശ്രീമതി.
സജിത. കെ.എം. ശ്രീ. സുരേഷ് കുമാർ മാഷ്, മദർ പി ടി എ പ്ര സിഡണ്ട് ബീഫാത്തിമ, പി ടി എ വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ, SPC കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ വി ബിജു, ടി സോമലത , സജിത് കെ. വിനോദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.