
ചന്ദ്രൻ പൊള്ളപ്പൊയിൽ ചികിത്സാ സഹായ കമിറ്റി രൂപീകരിച്ചു.
ചന്ദ്രൻ പൊള്ളപ്പൊയിൽ ചികിത്സാ സഹായ കമിറ്റി രൂപീകരിച്ചു.
കൊടക്കാട് : സുന്ദരയ്യനഗറിലെ ചന്ദ്രൻ പൊള്ളപ്പൊയിൽ കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് മാസങ്ങളായി കാഞ്ഞങ്ങാട്, മംഗലാപുരം, കണ്ണൂർ മിംസ് ആശുപത്രികളിലായി ചികിത്സയിലാണ്. അസുഖം ഗുരുതരമാവുകയും കാലിൽ അണുബാധ ഉണ്ടാവുകയും ചെയ്തു. ഒരു കാൽ മുറിച്ചു മാറ്റിയാൽ മാത്രമേ ചന്ദ്രൻ പൊള്ളപ്പൊയിലിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്. കഥാകൃത്തും റേഡിയോ നാടക രചയിതാവും സാഹിത്യ രംഗത്ത് നിരവധി പുരസ്ക്കാര ജേതാവുമായ ചന്ദ്രൻ പൊള്ളപ്പൊയിലിന്റെ തുടർ ചികിത്സയ്ക്കായി സാമ്പത്തിക സമാഹരണം നടത്തുന്നതിനായി ചികിത്സാ സഹായ കമിറ്റി രൂപീകരിച്ചു. പാലയുവശക്തി സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ചികിത്സാ സഹായ കമിറ്റി രൂപീകരണ യോഗം പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.ഷിമോദ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമിറ്റി സെക്രട്ടറി പി.പി.ചന്ദ്രൻ ,എം.എ. കൃഷ്ണൻ ,കെ.കെ.ഷാജി, പി.രവീന്ദ്രൻ , പ്രദീപ്കൊടക്കാട്, മധുപ്രതിയത്ത് , കെ.പ്രതീഷ്, സംസാരിച്ചു. കെ.അപ്പു ആദ്യ സംഭാവന കൈമാറി.
താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
രക്ഷാധികാരികൾ
പി.പി.പ്രസന്നകുമാരി
പി. പ്രമീള
പി.പി. ചന്ദ്രൻ
കെ.കെ.ഷാജി
പി.രവീന്ദ്രൻ
ചെയർമാൻ :
എം.വി.രാജേഷ്
വൈസ്. ചെയർമാൻ :
കെ. ഷിമോദ്
കൺവീനർ
എം.എ. കൃഷ്ണൻ
ജോ .കൺവീനർ
ടി.വി.രജീഷ്
ട്രഷറർ
പ്രദീപ്കൊടക്കാട്