*ഉപരി പഠന- തൊഴിൽ സാദ്ധ്യതകൾ തെളിയിച്ച് തൃക്കരിപ്പൂരിൽ കരിയർ ഗൈഡൻസ് സെമിനാർ*

*ഉപരി പഠന- തൊഴിൽ സാദ്ധ്യതകൾ തെളിയിച്ച് തൃക്കരിപ്പൂരിൽ കരിയർ ഗൈഡൻസ് സെമിനാർ


തൃക്കരിപ്പൂർ ജി വി എച്ച് എസ് എസ് ലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് തൃക്കരിപ്പൂർ ടിയേഴ്‌സ് ന്റെ സഹകരണത്തോടെ എസ് എസ് എൽ സി വിജയിച്ച വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. ഡോ. സി കെ പി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം ക്‌ളാസിന് ശേഷമുള്ള ഉപരി പഠന സാധ്യതകളും മത്സര പരീക്ഷകളെയും തൊഴിൽ സാധ്യതകളെയും കുറിച്ച് പ്രശസ്ത കരിയർ വിദഗ്ധൻ നിസാർ പെറുവാട് ക്‌ളാസ്‌ എടുത്തു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ അസീസ് കൂലേരി അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ പി സീമ, ഷെരീഫ് കൂലേരി, എം രജീഷ് ബാബു, ഷാഹുൽ ഹമീദ്, സി ദാവൂദ്, വി എച്ച് എസ് ഇ സി ജി സി സി ജില്ലാ കോർഡിനേറ്റർ നീന ടി സി എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും ടിയേഴ്‌സ് ജനറൽ കൺവീനർ സി ഷൗക്കത്തലി നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close