
ഇ.വി.രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണം
ഇ.വി.രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണം
കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ അധ്യാപകനും സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഇ.വി.രാധാകൃഷ്ണൻമാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. അധ്യാപക പരിശീലകൻ , യോഗാധ്യാപകൻ, യുവശക്തി സ്പോർട്സ് ക്ലബ്ബ് പാല, കൈരളി സ്പോർട്സ് ക്ലബ്ബ്, കൈരളി ആർട്സ് ക്ലബ്ബ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. വ്യക്ക മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അകാലത്തിൽ വിട പറഞ്ഞ പ്രിയ അധ്യാപകനെ പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ പി.ടി.എ. അനുസ്മരിച്ചു. പി.ടി.എ പ്രസിഡണ്ട് പി.വി.ബാബു ഉദ്ഘാടനം ചെയ്തു. എം.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ഇ.ശങ്കരനാരായണവാര്യർ, എൻ. ഷിജു, സി.വി.സുജിത്ത്, എം.സുമേഷ്കുമാർ , എം.വി. മനോജ് സംസാരിച്ചു . പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സീമ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market