സ്പെഷ്യൽ ഓഫീസർപിബി നൂഹ്* *കോവിഡ് അവലോകനം നടത്തി* ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ ആയ ലൈഫ്മിഷൻ സിഇഒ പി ബി നൂഹ് ജില്ലയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
*സ്പെഷ്യൽ ഓഫീസർപിബി നൂഹ്*
*കോവിഡ് അവലോകനം നടത്തി*
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ ആയ ലൈഫ്മിഷൻ സിഇഒ പി ബി നൂഹ് ജില്ലയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാപോലീസ് മേധാവി പിബി രാജീവ് എഡിഎം എ കെ രമേന്ദ്രൻഎ എസ് പി ഹരിശ്ചന്ദ്ര നായിക് ഡി എം ഒ കെ ആർ രാജൻ സബ് കളക്ടർ ഡി ആർ മേഘശ്രീ ആർ ഡി ഒ അതുൽ സ്വാമിനാഥ് തുടങ്ങിയവരുമായി ചർച്ച നടത്തി.
*ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം* ഓൺലൈനിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്നു.
കോവിഡ് പരിശോധന കുറയുന്നതാണ് ടി പി ആർ കൂടുന്നതിന് കാരണമെന്ന് വിലയിരുത്തി. കോവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവരും കോവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്ന് തീരുമാനിച്ചു.
*ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കോ വിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി* .ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വാക്സിനേഷൻ നൽകും. അല്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പിൽ ആൻ്റിജൻ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും.ഡി കാറ്റഗറിയിലുള്ള പഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കും.
പ്രതിരോധ നടപടികൾ കർശനമാക്കാൻ പോലീസിനും സെക്ടറൽ മജിസ്ട്രേട്ടുമാർക്കും നിർദ്ദേശം നൽകി.ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, *ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ* ജില്ലാപോലീസ് മേധാവി പിബി രാജീവ് എഡിഎം എ കെ രമേന്ദ്രൻഎ എസ് പി ഹരിശ്ചന്ദ്ര നായിക് ഡി എം ഒ കെ ആർ രാജൻ സബ് കളക്ടർ ഡി ആർ മേഘശ്രീ ആർ ഡി ഒ അതുൽ സ്വാമിനാഥ് ഫിനാൻസ് ഓഫീസർ കെ.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.